scorecardresearch

ഏത് തരം സൺസ്ക്രീനാണ് നിങ്ങളുടെ ചർമ്മത്തിന് മികച്ചത്?

വിപണിയിൽ വൈവിധ്യമാർന്ന സൺസ്‌ക്രീൻ ഉൽപ്പന്നങ്ങളുണ്ട്. മികച്ച സൺസ്‌ക്രീൻ എങ്ങനെ തിരഞ്ഞെടുക്കണമെന്നറിയാം

വിപണിയിൽ വൈവിധ്യമാർന്ന സൺസ്‌ക്രീൻ ഉൽപ്പന്നങ്ങളുണ്ട്. മികച്ച സൺസ്‌ക്രീൻ എങ്ങനെ തിരഞ്ഞെടുക്കണമെന്നറിയാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
allergies, skin rash, Ayurveda, health, lifestyle, experts, doctor, skincare

പ്രതീകാത്മക ചിത്രം

വർഷം മുഴുവനും നിങ്ങൾക്ക് ആവശ്യമുള്ള ഒരു ചർമ്മസംരക്ഷണ ഉൽപ്പന്നമുണ്ടെങ്കിൽ, അത് സൺസ്ക്രീൻ ആണ്. സൂര്യന്റെ അപകടകരമായ കിരണങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമാണിത്, പ്രത്യേകിച്ച് വേനൽക്കാലത്ത്.

Advertisment

സൺസ്‌ക്രീനിന്റെ പതിവ് ഉപയോഗം ത്വക്ക് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, വേദനാജനകമായ സൂര്യാഘാതം കുറയ്ക്കുകയും വരകളും ചുളിവുകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.

ഇന്ന് വിപണിയിൽ വൈവിധ്യമാർന്ന സൺസ്ക്രീൻ ഉൽപ്പന്നങ്ങളുണ്ട്. അതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിയാം.

ഡെർമറ്റോളജിസ്റ്റും സ്കിൻ കെയർ എഡ്യൂക്കേറ്ററുമായ ഡോ. മൻജോത് മർവ, വ്യത്യസ്ത തരം സൺസ്ക്രീനുകളെക്കുറിച്ച് പറയുന്നു. “ഇന്ത്യയിൽ, സൂര്യന്റെ കിരണങ്ങൾ കാരണം നമ്മുടെ ചർമ്മം നിരന്തരമായ സമ്മർദ്ദത്തിലാണ് . യുവിഎ, യുവിബി രശ്മികളിൽനിന്നു ചർമ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ, വിപണിയിൽ ലഭ്യമായ മൂന്ന് തരം സൺസ്‌ക്രീനുകളെക്കുറിച്ചും അനുയോജ്യമായത് എങ്ങനെ തിരഞ്ഞെടുക്കണമെന്നും മനസ്സിലാക്കാം,” ഡോ. മൻജോത് പറഞ്ഞു.

Advertisment

ഫിസിക്കൽ അല്ലെങ്കിൽ മിനറൽ സൺസ്ക്രീനുകൾ

ഇത് സൺബ്ലോക്ക് എന്നും അറിയപ്പെടുന്നു. “പേര് സൂചിപ്പിക്കുന്നത് പോലെ, അവ സൂര്യരശ്മികളെ തടയുകയും ലഭ്യമായ ആദ്യത്തെ യുവി ഫിൽട്ടറുകളുമാണ്. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഓക്‌സൈഡ് എന്നീ ഘടകങ്ങളാൽ അവയെ തിരിച്ചറിയാം. അവ കട്ടിയുള്ളതും ക്രീം പോലുള്ളവയുമാണ്. ചർമ്മത്തിൽ ലയിക്കാൻ അൽപം സമയമെടുക്കും," വിദഗ്ധ പറഞ്ഞു.

“ഫിസിക്കൽ സൺസ്‌ക്രീനുകൾ സാധാരണയായി മിനറൽ സൺസ്‌ക്രീനുകൾ എന്നും അറിയപ്പെടുന്നു, ചർമ്മത്തിൽ ആഗിരണം ചെയ്യുന്നതിനു പകരം ചർമ്മത്തിന് മുകളിലാണ് എത്തുന്നത്. അവ ചർമ്മത്തിന്റെ ഉപരിതലത്തിൽ ഒരു തടസ്സം സൃഷ്ടിക്കുന്നു, അത് കേടുപാടുകളും സൂര്യാഘാതവും തടയുന്നതിന് അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു," ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡെർമറ്റോളജി ഡയറക്ടർ ഡോ.ഇന്ദുർ രാംചന്ദനി പറഞ്ഞു.

രണ്ടാമത്തേത് കെമിക്കൽ സൺസ്‌ക്രീനുകളാണ്. “അവരുടെ ചേരുവകളുടെ പട്ടികയിൽ നിന്നും ഘടനയിൽ നിന്നും നിങ്ങൾക്ക് അവയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അവ വളരെ എളുപ്പത്തിൽ ലഭ്യമാണ്. എന്നിരുന്നാലും, അവ ഗർഭിണികൾക്കും കുട്ടികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും അനുയോജ്യമല്ല,”ഡോ. മൻജോത് പറഞ്ഞു.

"കെമിക്കൽ സൺസ്‌ക്രീൻ ചർമ്മത്തിലേക്ക് ആഗിരണം ചെയ്യുകയും അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും കിരണങ്ങളെ താപമാക്കി മാറ്റുകയും ശരീരത്തിൽ നിന്ന് പുറത്തുവിടുകയും ചെയ്യുന്നു" എന്ന് ഡോ.ഇന്ദുർ പറഞ്ഞു.

അതിൽ അവസാനത്തേതാണ് ഹൈബ്രിഡ് സൺസ്ക്രീനുകൾ. അവ വിപണിയിൽ ലഭ്യമായ ഏറ്റവും ജനപ്രിയവും സാധാരണവുമായ സൺസ്‌ക്രീനുകളാണ്. അവയുടെ ചേരുവകളുടെ പട്ടികയിൽ ഫിസിക്കൽ, കെമിക്കൽ ഫിൽട്ടറുകളുടെ സംയോജനം അടങ്ങിയിരിക്കുന്നു. അവ പടരാൻ എളുപ്പമാണ്, വെളുത്ത കാസ്റ്റ് നൽകില്ല. ടെക്സ്ചറും സാധാരണയായി കനംകുറഞ്ഞതാണ്, അവ വേഗത്തിൽ കൂടിച്ചേരുകയും ചെയ്യുന്നു.

ഹൈബ്രിഡ് സൺസ്‌ക്രീനുകൾ ബ്രോഡ്-സ്പെക്‌ട്രം കൈവരിക്കാൻ സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്നും ഡോ. ഇന്ദുർ അഭിപ്രായപ്പെട്ടു. "ഇവ യുവിഎ,യുവിബി രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന സൺസ്ക്രീനുകളാണ്," വിദഗ്ധ പറഞ്ഞു.

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൺസ്ക്രീനുകളുടെ ലേബലിൽ ഇവ ഉണ്ടെന്ന് ഉറപ്പുവരുത്തുക

*ബ്രോഡ് സ്പെക്‌ട്രം: “ബ്രോഡ് സ്പെക്‌ട്രം”എന്നാൽ സൺസ്‌ക്രീനിന് നിങ്ങളുടെ ചർമ്മത്തെ രണ്ട് തരത്തിലുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽനിന്നും സംരക്ഷിക്കാൻ കഴിയും എന്നാണ്.

*എസ്പിഎഫ് 30 അല്ലെങ്കിൽ ഉയർന്നത്: അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി 30 അല്ലെങ്കിൽ അതിൽ കൂടുതൽ എസ്പിഎഫ് റേറ്റിംഗ് ഉള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു.

*വാട്ടർ റെസിസ്റ്റന്റ്: "വാട്ടർ റെസിസ്റ്റന്റ്" എന്ന വാക്കുകൾ നോക്കാനും ത്വക്ക് വിദഗ്ധർ ശുപാർശ ചെയ്യുന്നു. നിങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് സൺസ്‌ക്രീൻ നനഞ്ഞതോ വിയർക്കുന്നതോ ആയ ചർമ്മത്തിൽ കുറച്ച് സമയത്തേക്ക് നിലനിൽക്കുമോ എന്ന് ഇതിൽനിന്നു അറിയാൻ കഴിയും. ജല പ്രതിരോധം 40 അല്ലെങ്കിൽ 80 മിനിറ്റ് നീണ്ടുനിൽക്കും. എല്ലാ സൺസ്‌ക്രീനുകളും ഈ പ്രതിരോധം നൽകുന്നില്ല.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: