/indian-express-malayalam/media/media_files/uploads/2023/01/health-weight-loss.jpg)
Representtive Imge
ശരീരഭാരം കുറയ്ക്കുന്നതിലും കൊഴുപ്പ് കുറയ്ക്കുമ്പോഴും പല തെറ്റുകളും ആശയക്കുഴപ്പങ്ങളും സംഭവിക്കാം. അവ ഒന്നുതന്നെയാണോ? എന്താണ് വ്യത്യാസം? രണ്ടും അറിയുന്നത് എങ്ങനെ? തുടങ്ങി പല സംശയങ്ങളും നമ്മൾക്ക് ഉണ്ടാകാം.
ഈ സംശയങ്ങൾ നീക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇവ പല ഫിറ്റ്നസ് തെറ്റിദ്ധാരണകളിലേക്കും നയിച്ചേക്കാം. ഇതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധ നാൻസി ഡെഹ്‌റ പറയുന്നു. കൊഴുപ്പ് കുറയുന്നതും ശരീരഭാരം കുറയുന്നതും ഒന്നാണോ? അല്ല എന്നാണ് നാൻസി പറയുന്നത്.
ഇവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് നാൻസി പറയുന്നു. " കൊഴുപ്പ് നഷ്ടം സ്കെയിലിൽ കാണിക്കാം കാണിക്കാതിരിക്കാം. പക്ഷേ അത് കണ്ണാടിയിലും നിങ്ങളുടെ ചിത്രങ്ങളിലും കാണപ്പെടും. ഭാരക്കുറവ് കൂടുതലും സ്കെയിലിലാണ് കാണാൻ കഴിയുന്നത്. ഭാരം കുറഞ്ഞു എന്നത് കണ്ട് മനസ്സിലാക്കാൻ സാധിക്കില്ല. ശരീരഭാരം കുറയ്ക്കലും കൊഴുപ്പ് കുറയുന്നതും ഒരുമിച്ച് സംഭവിക്കാം. എന്നാൽ രണ്ടും വ്യത്യസ്തമാണ്,”നാൻസി പങ്കുവെച്ചു.
പേശികൾ, വെള്ളം, എല്ലുകൾ എന്നിവയിൽ നിന്ന് പോലും ഭാരം കുറയുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് പോഷകാഹാര പരിശീലകനായ വരുൺ രത്തൻ വിശദീകരിച്ചു. കൊഴുപ്പ് കുറയുക എന്നത് കർശനമായി പറഞ്ഞാൽ, ഫാറ്റ് മാസുകളുടെ നഷ്ടത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്ന്, വരുൺ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ, ചില ആളുകൾ അവർ കഴിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയോ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുകയോ ഡൈയൂററ്റിക്സ് കഴിക്കുകയോ ചെയ്യുന്നു. “എന്നിരുന്നാലും, ഈ രീതികൾ കൊഴുപ്പിനേക്കാൾ ശരീരത്തിലെ ജലഭാരം പുറന്തള്ളാൻ മാത്രമേ കാരണമാകൂ. കുറഞ്ഞ ഭാരമുള്ള വിഭാഗത്തിൽ മത്സരിക്കേണ്ട അത്‌ലറ്റുകൾക്ക് (ഹ്രസ്വകാലത്തേക്ക്) ഈ ഇടപെടലുകൾ സഹായകരമാകുമെങ്കിലും, സാധാരണ ഭക്ഷണം കഴിച്ച് 48 മണിക്കൂറിനുള്ളിൽ ജലത്തിന്റെ ഭാരം തിരികെ വരുമെന്നത് ശ്രദ്ധിക്കേണ്ടതാണ്,” വരുൺ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ ചില മാർഗങ്ങൾ
പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുക
കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കരുത്.
വറുത്തതും കലോറി കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.
സൂപ്പുകളും സലാഡുകളും സംതൃപ്തി വർദ്ധിപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.