ഒരാളുടെ ബാഹ്യസൗന്ദര്യത്തെയും ചർമ്മത്തിന്റെ സ്വാഭാവികതയേയും തിളക്കത്തെയുമെല്ലാം സ്വാധീനിക്കാൻ അയാൾ കഴിക്കുന്ന ഭക്ഷണത്തിനും വലിയൊരു പങ്കുണ്ട്. ഡയറ്റിൽ നല്ല രീതിയിൽ ശ്രദ്ധിച്ചാൽ ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ചർമ്മരോഗ വിദഗ്ധർ പറയുന്നത്.
ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നൊരു ഡയറ്റ് പരിചയപ്പെടുത്തുകയാണ് ഡെർമറ്റോളജിസ്റ്റായ നിരുപമ പർവന്ദ.
പഴങ്ങൾ
ആന്റിഓക്സിഡന്റുകളാലും വിവിധ വിറ്റാമിനുകളാലും സമ്പന്നമായ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലായ്പ്പോഴും ഗുണം ചെയ്യും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം
പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന്റെ നിർമ്മാണ ബ്ലോക്കുകളാണ്, അവ കൂടുതൽ ആരോഗ്യമുള്ള ശരീരവും ചർമ്മവും ലഭിക്കാൻ സഹായിക്കുന്നു. മുട്ട, ചെറുപയർ മുളപ്പിച്ചത് എന്നിവയെല്ലാം പ്രോട്ടീനാൽ സമ്പന്നമാണ്.
സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക
സംസ്കരിച്ച ഭക്ഷണങ്ങളിലും ജങ്ക് ഫുഡിലുമൊക്കെ ആരോഗ്യമുള്ള ചർമ്മത്തെ നശിപ്പിക്കുന്ന ട്രാൻസ് ഫാറ്റ് പോലുള്ള ഘടകങ്ങൾ മറഞ്ഞിരിക്കുന്നു. ഇവ മുഖക്കുരു വർദ്ധിപ്പിക്കാൻ കാരണമാവും.
പാലുൽപ്പന്നങ്ങൾ ഒഴിവാക്കുക
ക്ഷീരോൽപന്നങ്ങൾ ഇൻസുലിൻ പോലുള്ള ഹോർമോണുകൾ വർദ്ധിപ്പിക്കും. ഇവ മുഖക്കുരുവിന് കാരണമാകുന്ന സെബത്തിന്റെ വർദ്ധിച്ച ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പാലുൽപ്പന്നങ്ങൾ അധികം കഴിക്കാതിരിക്കുക.
പച്ച നിറത്തിലുള്ള പച്ചക്കറികൾ
പച്ച നിറത്തിലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ഇവ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, ധാതുക്കൾ, മറ്റ് അവശ്യ ഘടകങ്ങൾ എന്നിവ നൽകും.
സപ്ലിമെന്റുകൾ
ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ കഴിക്കുക. നിങ്ങൾക്ക് ആവശ്യമായി വിറ്റാമിനുകൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ലെങ്കിൽ, ഒരു ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം സപ്ലിമെന്റുകൾ തിരഞ്ഞെടുക്കാം. സപ്ലിമെന്റുകൾ ഒരു ആന്റിഓക്സിഡന്റ്, കൊളാജൻ ബൂസ്റ്റർ ആയി പ്രവർത്തിക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം.