Latest News

സോപ്പിന്റെ ഈ ഉപയോഗങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?

ചില്ല് ഗ്ലാസുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ കഷ്ണങ്ങൾക്കായി തിരഞ്ഞ് കഷ്ടപ്പെടേണ്ട. ഒരു സോപ്പ് എടുത്ത് പൊട്ടിയ സ്ഥലത്ത് തടവുക

soap, life hacks, ie malayalam

കുളിക്കാൻ മാത്രമാണ് സോപ്പ് ഉപയോഗിക്കുന്നതെന്ന് കരുതുന്ന ചിലരുണ്ട്. പക്ഷേ, ശരീരം വൃത്തിയാക്കുന്നതിന് പുറമേ ഒരുപാട് കാര്യങ്ങൾ അതിന് ചെയ്യാൻ കഴിയും. സോപ്പിനെ കൊണ്ടുള്ള മറ്റു ഉപയോഗങ്ങൾ എന്തൊക്കെയാണെന്നറിയുമ്പോൾ ചിലപ്പോൾ നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം.

  • വസ്ത്രങ്ങൾ, ബാഗുകൾ എന്നിവയിലെ സിപ് പലപ്പോഴും തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഈ അവസരങ്ങളിൽ സോപ്പ് സിപ്പിന്റെ ലൈനിലൂടെ തടവുക. സെക്കൻഡുകൾക്കുള്ളിൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും.
  • ഷൂസിൽനിന്നുള്ള ദുർഗന്ധം മാറ്റാൻ സോപ്പ് സഹായിക്കും. ചിലരുടെ കാലുകൾ പെട്ടെന്ന് വിയർക്കും. ഇത് ഷൂസിനുള്ളിൽ തങ്ങിനിന്ന് ദുർഗന്ധം ഉണ്ടാക്കും. ഷൂസിനുള്ളിൽ ഒരു ചെറിയ കഷ്ണം സോപ്പ് വയ്ക്കുക. ഇത് നാണക്കേടിൽനിന്നും നിങ്ങളെ രക്ഷിക്കും.
  • കൊറോണയുടെ പശ്ചാത്തലത്തിൽ പലരും വർക്ക് ഫ്രം ഹോമിലാണ്. അതിനാൽ തന്നെ വസ്ത്രങ്ങൾ ഉപയോഗിക്കാതെ അലമാരയ്ക്കുള്ളിൽ ഇരിപ്പുണ്ടാവും. ഇത്തരത്തിൽ ദീർഘനാൾ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിലും അവ ഫ്രഷ് ആയി തോന്നാനും നല്ല മണം ലഭിക്കാനും ഒരു വഴിയുണ്ട്. ഒരു സോപ്പ് വസ്ത്രങ്ങൾക്കിടയിൽ വയ്ക്കുക. ഒരു ഫ്രഷ് ഫീലും നല്ല മണവും നൽകും.
  • ചില്ല് ഗ്ലാസുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ കഷ്ണങ്ങൾക്കായി തിരഞ്ഞ് കഷ്ടപ്പെടേണ്ട. ഒരു സോപ്പ് എടുത്ത് പൊട്ടിയ സ്ഥലത്ത് തടവുക. എല്ലാ ചെറിയ കഷ്ണങ്ങളും സോപ്പിൽ പറ്റിപിടിക്കും. ഇതിലൂടെ ധാരാളം സമയവും പരിശ്രമവും ലാഭിക്കാം.
  • കൊതുകുകടിയും ചൊറിച്ചിലും സോപ്പ് ഉപയോഗിച്ച് മാറ്റാം. ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്ത് നനഞ്ഞ സോപ്പ് പുരട്ടുക. ഇത് ചൊറിച്ചിൽ മാറ്റും.

Read More: മലബന്ധം എളുപ്പത്തിൽ അകറ്റാം; ചില ആയുർവേദ വഴികൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Did you know about these interesting life hacks involving a bar of soap

Next Story
ദീപാവലി: ശ്വാസകോശ സംബന്ധ രോഗമുള്ളവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍Diwali
The moderation of comments is automated and not cleared manually by malayalam.indianexpress.com