ഡയബറ്റിസ് ടെലിമാനേജ്‌മെന്റ് ചികിത്സ സമ്പ്രദായം പ്രമേഹരോഗികൾക്ക് മറ്റ് രോഗങ്ങൾ തടയുന്നതിന് ഫലപ്രദമാണെന്ന് പ്രമേഹ രോഗ ഗവേഷകൻ കൂടിയായ ഡോ. ജ്യോതിദേവ് കേശവദേവ്. രണ്ട് ദശകം നീണ്ട ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിദേവിന്റെ നിഗമനം.

വിയന്നയിൽ നടന്ന പ്രമേഹ ചികിത്സകരുടെയും ഗവേഷകരുടെയും, ആഗോളതലത്തില്‍ ടെക്‌നോളജി സമ്മേളനത്തിലാണ്  ATTD (Advanced Technologies & Treatments for Diabetes). ഈ​ കണ്ടെത്തൽ ​ഡോ. ജ്യോതിദേവ് കേശവദേവ് അവതരിപ്പിച്ചത്.

ഡയബറ്റിസ് ടെലിമാനേജ്‌മെന്റ് ചികിത്സ സമ്പ്രദായം ഉപയോഗിച്ച് ഇരുപതുവര്‍ഷങ്ങളിലേറെയായി പ്രമേഹ തുടര്‍ചികിത്സ നടത്തുക വഴി, പ്രമേഹം സാധാരണ ഗതിയില്‍ വരുത്തി തീര്‍ക്കുന്ന ഹൃദ്രോഗങ്ങള്‍, പാദവൃണങ്ങള്‍, കണ്ണിലെ റെറ്റിനോപ്പതി, സ്‌ട്രോക്ക്, തുടങ്ങിയ രോഗങ്ങള്‍ ഫലപ്രദമായി തടയുവാന്‍ കഴിയും എന്നാണ് കണ്ടെത്തല്‍.

DTMS (Diabetes Tele Manangement System) സാങ്കേതിക വിദ്യയിലൂടെ പ്രമേഹ വിദ്യാഭ്യാസം തുടര്‍ച്ചയായി നല്‍കുകവഴിയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാനായത് എന്ന് കണ്‍വെന്‍ഷനിലെ ക്ഷണിക്കപ്പെട്ട പ്രഭാഷകനായ ഡോ. ജ്യോതിദേവ് പറഞ്ഞു. നൂറ് ആവര്‍ത്തി പഠിപ്പിച്ചാല്‍പോലും ശരിയായ സമയത്ത് മരുന്ന് ഉപയോഗിക്കുന്നതിലും, കൃത്യമായ വിധത്തില്‍ ഇഞ്ചക്ഷന്‍ എടുക്കുന്നതിലും, കേടുവരാതെ ഔഷധങ്ങള്‍ സൂക്ഷിക്കുന്നതിലും, നിരവധി ഔഷധങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഒരുമിച്ച് ഉപയോഗിക്കുന്നതിലും രോഗികള്‍ തെറ്റുകള്‍ വരുത്തിക്കൊണ്ടേ ഇരിക്കും. ഇത്തരം തെറ്റുകള്‍ കാരണം വളരെ കൂടിയ ഡോസില്‍ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു. ഇതു കാരണം ഗുരുതരമായ ഉയര്‍ച്ചതാഴ്ച്ചകള്‍ രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാകും. ഇവിടെയാണ് സാങ്കേതിക വിദ്യ പ്രയോജനകരമായി മാറുന്നതെന്നാണ് ജ്യോതിദേവിന്റെ പഠനം കണ്ടെത്തിയിരിക്കുന്നത്.

പ്രഭാഷണത്തിന് പുറമെ ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസര്‍ച്ച് സെന്ററില്‍ നിന്നുളള നാല് പ്രധാന ഗവേഷണ പ്രബന്ധങ്ങള്‍ കൂടി സമ്മേളനത്തിൽ അവതരിപ്പിച്ചു. ആധുനിക ഇന്‍സുലിന്‍ പമ്പ് ചികിത്സ, പ്രമേഹ ചികിത്സയ്ക്കായുള്ള മൊബൈല്‍ ഫോണ്‍ ആപ്പുകള്‍, പ്രമേഹത്തില്‍ എപ്പോഴാണ് ഇന്‍സുലിന്‍ യഥാര്‍ത്ഥത്തില്‍ തുടങ്ങേണ്ടത് തുടങ്ങിയ ഗവേഷണ ഫലങ്ങളാണ് അവതരിപ്പിച്ചത്.  ഫെബ്രുവരി 14-17 വരെ നടന്ന പ്രമേഹ ഗവേഷകരുടെ സമ്മേളനത്തില്‍ എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുമുളള പ്രതിനിധികളാണ് പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook