Seven superfoods to keep diabetes at bay: ആഗോളതലത്തിൽ 387 മില്യൻ പേരെയാണ് പ്രമേഹം അഥവാ ഡയബെറ്റിസ് ബാധിച്ചിരിക്കുന്നത്. 2035 ആകുമ്പോഴേക്കും ഇത് 592 മില്യൻ ഉയരുമെന്നാണ് നിഗമനം. നിത്യജീവിതത്തിലെ ഭക്ഷണത്തിൽ ചിലതൊക്കെ ഉൾപ്പെടുത്തിയാൽ പ്രമേഹത്തെ (ഡയബെറ്റിസ്) തടയാൻ സാധിക്കും. പ്രമേഹത്തെ അകറ്റി നിർത്താൻ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് നോക്കാം. ശരീരഭാരം കുറയ്ക്കാനുള്ള കമ്പനിയായ ട്രൂവെയ്റ്റിന്റെ ഡയറ്റീഷ്യൻ നേഹ സെവാനി ചില ടിപ്പുകൾ പങ്കു വയ്ക്കുന്നു.
Read Here: യോഗയിലൂടെ പ്രമേഹത്തെ വരുതിയിലാക്കാം, ചില യോഗാസനങ്ങള്‍
ചോളം: പ്രോട്ടീൻ, പ്രതിരോധശേഷിയുള്ള അന്നജം, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ചോളത്തിൽ നിറയെ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകൾ കൊണ്ടും സമ്പന്നമാണ് ചോളം.
ബീൻസ്: ഇവയിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.
മത്സ്യം: ഒമേഗ -3 ഫാറ്റി ആസിഡിന്റെ നല്ല ഉറവിടമാണ് മത്സ്യം. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തിനെതിരെ പോരാടാനും ഒമേഗ -3 ശരീരത്തെ സഹായിക്കുന്നു.
കറുവാപ്പട്ട: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. അതിരാവിലെ തന്നെ ഡയബെറ്റിസ് ഉള്ളവര്‍ ഇത് കഴിക്കുന്നതാണ് ഉത്തമം.
സ്‌പിറുലിന: വിറ്റാമിനുകളായ എ, ബി കോംപ്ലക്സ്, വിറ്റാമിൻ ഇ എന്നിവയ്ക്കു പുറമേ ഇരുമ്പ്, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡയബെറ്റിസ് രോഗികളിൽ സാധാരണയായി കാണപ്പെടുന്ന പോഷക കുറവുകൾ ഇത് നികത്തും.
അൽഫാൽഫ: ക്ലോറോഫിൽ, വിറ്റാമിൻ എ, ബി-കോംപ്ലക്സ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ നല്ല ഉറവിടമാണിത്. ഇതിൽ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഫിറ്റോസ്ട്രജനുകളും അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ അണുബാധ, ഫംഗസ് അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
മധുരക്കിഴങ്ങ്: നാരുകളുടെ നല്ല ഉറവിടമാണിത്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, സി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡയബെറ്റിസ് ഉള്ളവര്‍ ഇത് കഴിക്കുന്നത് നല്ലതാണ്.