/indian-express-malayalam/media/media_files/AhVjGJxavsPElXsp6w2Q.jpg)
ഷാരൂഖ് ഖാന്റെ മക്കളായ സുഹാനയും ആര്യനും അബ്രഹാമും, ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും സെയ്ഫിന്റെ മക്കളായ സാറാ അലിഖാനും ഇബ്രാഹിം അലി ഖാനും, ബോളിവുഡ് താരങ്ങളായ കജോളിന്റെയും അജയ് ദേവ്ഗന്റെയും മകളായ നൈസ ദേവ്ഗൺ, ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളായ അനന്യ പാണ്ഡെ, ആമിർ ഖാന്റെ മകൾ ഇറാ ഖാൻ, ഐശ്വര്യാറായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകളും അമിതാഭ് ബച്ചന്റെ കൊച്ചുമകളുമായ ആരാധ്യ, കരീന കപൂറിന്റെയും സെയ്ഫിന്റെയും മകനായ തൈമൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും ഡോ. ​​അഞ്ജലി ടെണ്ടുൽക്കറുടെയും മകളായ സാറ ടെണ്ടുൽക്കറും അർജുൻ ടെണ്ടുൽക്കറും എന്നിങ്ങനെ നിരവധി സ്റ്റാർ കിഡ്സ് വിദ്യഭ്യാസം തേടിയ ഒരു സ്കൂൾ.
സ്കൂളിന്റെ ഉടമസ്ഥനാവട്ടെ, ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയും. വിദ്യാഭ്യാസരംഗത്തെ മികവിനായി അംബാനി കുടുംബത്തിന്റെ സംഭാവനയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. 2003ൽ നിത അംബാനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസരംഗത്തും കുട്ടികളുടെ മറ്റ് കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഉന്നത നിലവാരം പുലർത്തുന്ന ധീരുഭായ് അംബാനി സ്കൂളിന്റെ ഈ പ്രത്യേകതകൾ നിങ്ങൾക്കറിയാമോ?
1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള 7 നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങൾകളിലും സമഗ്രമായ അധ്യാപന രീതികളിലും പേരുകേട്ടതാണ്. 1,70,000 മുതൽ 4,48,000 വരെയാണ് സ്കൂളിലെ വാർഷിക ഫീസ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഇന്ന് അറിയപ്പെടുന്നത്.
1087 വിദ്യാർത്ഥികളാണ് പ്രതിവർഷം ഇവിടെ പഠിക്കുന്നത്. 187 അധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. 6: 1 എന്ന കണക്കിലാണ് ഇവിടുത്തെ സ്റ്റുഡന്റ്- ടീച്ചർ അനുപാതം. ആറു വിദ്യാർത്ഥികൾക്ക് ഒരു
ടീച്ചർ എന്നതാണ് കണക്ക്. ഇവിടുത്തെ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയാണ്. സ്കൂളിലെ കാന്റീനിന്റെ മെനു ഡിസൈൻ ചെയ്തത് ഷെഫ് സഞ്ജീവ് കപൂറാണ്.
ഇവിടുത്തെ പ്രാർത്ഥനാഗാനം എഴുതിയത് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ്. വരികൾക്ക് സംഗീതം നൽകിയതാവടടെ ശങ്കർ- ഇഷാൻ- ലോയ് ത്രയങ്ങളും.
Read More Lifestyle Stories
- ബോളിവുഡിലെ സ്റ്റാർ കിഡ്സ് പഠിക്കുന്ന അംബാനി സ്കൂളിലെ ഫീസ് എത്രയെന്നറിയാമോ
- ഗാംഗുലിയുടെ മകൾ; സനയുടെ ലക്ഷ്യം കോർപ്പറേറ്റ് ലോകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us