Dhanteras 2019: ധൻതേരസ് ദിനത്തിൽ സ്വർണം വാങ്ങിയാൽ സമ്പത്തും ഐശ്വര്യവുമെന്ന് വിശ്വാസം

Dhanteras 2019 Gold, Silver Buying Shubh Muhurat, Timings: ഈ ദിവസം സ്വർണമോ വെളളിയോ വാങ്ങുന്നത് കുടുംബത്തിനു കൂടുതൽ സമ്പത്തും സമൃദ്ധിയും നൽകുമെന്നു കരുതപ്പെടുന്നു

gold, ie malayalam

Dhanteras 2019 Gold, Silver Buying Shubh Muhurat, Timings: ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയാണ് ധൻതേരസ് അല്ലെങ്കിൽ ധൻത്രയോദശി ദിവസം ആരാധിക്കുന്നത്. സ്വര്‍ണം, വെളളി വാങ്ങാന്‍ മികച്ച ദിവസമെന്ന് കരുതുന്ന ദിനമാണ് ധന്‍തേരസ്. നാളെയാണ് (ഒക്ടോബർ 25) ഈ ദിവസം. ഈ ദിവസം സ്വർണമോ വെളളിയോ വാങ്ങുന്നത് കുടുംബത്തിനു കൂടുതൽ സമ്പത്തും സമൃദ്ധിയും നൽകുമെന്നു കരുതപ്പെടുന്നു.

Read Here: Diwali 2019 Date in India: ഈ വർഷത്തെ ദീപാവലി എന്നാണ്? അറിയേണ്ടതെല്ലാം

ഈ ദിവസത്തിൽ നാണയങ്ങളും പാത്രങ്ങളും വാങ്ങാറുണ്ട്. ദീപാവലി ആഘോഷങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്ത ലക്ഷ്മി ദേവിയുടെ ചിത്രമുളള നാണയങ്ങളാണ് കൂടുതൽ പേരും വാങ്ങുന്നത്. വാങ്ങിയ സ്വർണവും വെളളിയും പൂജയ്ക്കായി ദേവിയുടെ മുന്നിൽ സമർപ്പിക്കും.

ധൻതേരസ് ദിനത്തിൽ സ്വർണവും വെളളിയും വാങ്ങുന്നതിന് ശുഭ മുഹൂർത്തമുണ്ട്. പുഷ്യ നക്ഷത്ര ദിനം, ധൻതേരസ് ദിനം എന്നീ രണ്ടു ദിവസം ഇതിനു മികച്ചതാണെന്നു കരുതുന്നു. ധൻതേരസ് ദിനമായ ഒക്ടോബർ 25 ന് സ്വർണം വാങ്ങാൻ പറ്റിയ മുഹൂർത്തം രാത്രി 7.08 മുതൽ പിറ്റേ ദിവസമായ ഒക്ടോബർ 26 ന് രാവിലെ 6.28 വരെയാണ്. ഇതുകൂടാതെ ഒക്ടോബർ 26 ന് രാവിലെ 6.28 മുതൽ ഉച്ച തിരിഞ്ഞ് 3.46 വരെയും സ്വർണം വാങ്ങാൻ മികച്ച സമയമാണ്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Dhanteras significance auspicious time to buy gold silver

Next Story
ഈ ഭക്ഷണങ്ങൾ അധികം വേവിക്കാതെ കഴിക്കൂ; ഗുണങ്ങൾ ഏറെ
The moderation of comments is automated and not cleared manually by malayalam.indianexpress.com