scorecardresearch
Latest News

വീട്ടിൽ ഫെയ്സ്‌പാക്ക് തയ്യാറാക്കാറുണ്ടോ?, ഈ ദോഷവശങ്ങൾ കൂടി അറിയുക

ഫെയ്സ്പാക്കുകളിലും സ്ക്രബുകളിലും പ്രധാന ചേരുവകളിൽ ഒന്നായി നാരങ്ങ നീര് ഉപയോഗിക്കാറുണ്ട്. നിങ്ങൾ ഫെയ്സ്പാക്ക് തയ്യാറാക്കുന്നുണ്ടെങ്കിൽ, അതിൽ നാരങ്ങ നീര് ചേർക്കുന്നത് നിർത്തുക

വീട്ടിൽ ഫെയ്സ്‌പാക്ക് തയ്യാറാക്കാറുണ്ടോ?, ഈ ദോഷവശങ്ങൾ കൂടി അറിയുക

വീട്ടിൽ തയ്യാറാക്കിയ വ്യത്യസ്ത ഫെയ്സ്പാക്കുകൾ മുഖത്ത് പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. പ്രകൃതിദത്ത ചേരുവകൾ കൊണ്ട് തയ്യാറാക്കുന്നതെന്തും നല്ലതെന്നാണ് ഇവർ വിശ്വസിക്കുന്നത്. എന്നാൽ, ഇവ എല്ലായ്പ്പോഴും നല്ലതല്ലെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.കിരൺ സേഠി.

വീട്ടിൽ തയ്യാറാക്കുന്ന മുഖസംരക്ഷണ വസ്തുക്കൾ എപ്പോഴും ചർമ്മത്തിന് നല്ലതായിരിക്കില്ലെന്ന് പറയുന്നതിന്റെ അഞ്ചു കാരണങ്ങളും അവർ വിശദീകരിച്ചിട്ടുണ്ട്.

  1. വീട്ടിൽ ഉണ്ടാക്കുന്ന ഫെയ്സ് സ്‌ക്രബുകൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തും. കോഫി സ്‌ക്രബ്, വാൽനട്ട് സ്‌ക്രബ് എന്നിവ വേണ്ടത്ര മിനുസമാർന്നതല്ലെങ്കിൽ ചർമ്മത്തിൽ മുറിവുണ്ടാകും. മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമാണെങ്കിൽ, അനാവശ്യമായ സ്‌ക്രബുകൾ ഉപയോഗിച്ച് ചർമ്മകോശങ്ങൾക്ക് മുറിവേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മാത്രമല്ല, അമിതമായി ചർമ്മത്തിൽ ഉരസുന്നത് ചൊറിച്ചിൽ, നിറവ്യത്യാസം, അണുബാധ എന്നിവയ്ക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു.
  2. അസംസ്കൃത മുട്ടകൾ ഉപയോഗിക്കുന്നത് മുഖത്ത് ചെറിയ പൊള്ളലുകൾക്കും, പാടുകൾക്കും കാരണമാകുമെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.
  3. ചില സമയത്ത് അടുക്കളയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിക്കുന്നത് വിപരീത ഫലം ഉണ്ടാക്കാറുണ്ട്. പലരും അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ മുഖസംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാൽ പലർക്കും ചില കോമ്പിനേഷനുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. ചർമ്മത്തിന് ദോഷമുണ്ടാക്കുന്ന ഈ ചേരുവകൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് ചിലപ്പോൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. അതിനാൽ ചർമ്മത്തിന്റെ തരം അനുസരിച്ച് വിപണിയിൽ ലഭ്യമായ ഫെയ്സ്പാക്കുകൾ ഉപയോഗിക്കുക.
  4. നാരങ്ങ ഒരിക്കലും വേണ്ടെന്ന് ഡെർമറ്റോളജിസ്റ്റ് നിർദേശിച്ചു. ഫെയ്സ്പാക്കുകളിലും സ്ക്രബുകളിലും ലിപ്ബാമുകളിലും പ്രധാന ചേരുവകളിൽ ഒന്നായി നാരങ്ങ നീര് ഉപയോഗിക്കാറുണ്ട്. നിങ്ങൾ ഫെയ്സ്പാക്ക് തയ്യാറാക്കുന്നുണ്ടെങ്കിൽ, അതിൽ നാരങ്ങ നീര് ചേർക്കുന്നത് നിർത്തുക. ഇത് ചർമ്മത്തിൽ ചൊറിച്ചിലും മുഖക്കുരു സാധ്യത വർധിപ്പിക്കുകയും ചെയ്യും.
  5. ചർമ്മ സംരക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചില പഴങ്ങൾ മികച്ചതാണ്. എങ്കിലും, ചർമ്മത്തെ പ്രകോപിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ചില സജീവ ഘടകങ്ങൾ പഴങ്ങളിലുണ്ട്. ചർമ്മത്തിന് അനുയോജ്യമായ അളവിൽ വ്യത്യസ്ത ചേരുവകൾ ഒരുമിച്ച് ചേർക്കുന്നതിന് വിദഗ്ധരുടെ നിർദേശം തേടേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dermatologist shares why diy skincare is not always a good idea