scorecardresearch

Latest News

തിളക്കവും ആരോഗ്യവുമുളള മുടി വേണോ? ഈ ഹെയർ മാസ്ക് പരീക്ഷിക്കൂ

എളുപ്പത്തിൽ ലഭ്യമായ വെറും മൂന്നു ചേരുവകൾ കൊണ്ട് ഈ ഹെയർ മാസ്ക് തയ്യാറാക്കാം

how to get long hair, hair care tips, home made hair pack, easy hair pack, home made masks for thick and long hair, ഹെയർ പാക്ക്, മുടി തഴച്ചു വളരാൻ, beauty secrets, homemade tips for hair

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. ഒറ്റരാത്രികൊണ്ട് അത് നേടാനാകില്ല. അതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്, കൂടാതെ മുടിയിൽ കണ്ടീഷനിങ് ഹെയർ മാസ്‌കുകൾ പതിവായി ഉപയോഗിക്കണം. കടയിൽ നിന്ന് വാങ്ങിയ മാസ്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കുന്നത്.

മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്ന ഹെയർ മാസ്കിനെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് നിധി സിങ് അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. എളുപ്പത്തിൽ ലഭ്യമായ വെറും മൂന്നു ചേരുവകൾ കൊണ്ട് ഈ ഹെയർ മാസ്ക് തയ്യാറാക്കാം.

‘ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ എന്റെ മുടിയിൽ എല്ലാത്തരം ഹെയർ മാസ്കുകളും പരീക്ഷിക്കുമായിരുന്നു, എന്നെ വിശ്വസിക്കൂ എനിക്ക് തിളക്കമുള്ള മുടിയുണ്ട്. ഇതിനു പിന്നിൽ ശാസ്ത്രീയമോ ക്ലിനിക്കൽ ഗവേഷണമോ ഇല്ലെങ്കിലും, തീർച്ചയായും സാംസ്കാരികവും പരമ്പരാഗതവുമായ പ്രാധാന്യമുണ്ട്. ഈ ഹെയർ മാസ്ക് ഞാൻ പരീക്ഷിച്ചിട്ടുണ്ട്, കൂടാതെ രണ്ടാഴ്‌ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യാൻ ഇഷ്ടമാണ്,” അവർ പറഞ്ഞു.

ഹെയർ മാസ്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

2-3 ടേബിൾസ്പൂൺ – ഉലുവ (കുതിർത്തത്)
2-3 ടീസ്പൂൺ – വെളിച്ചെണ്ണ
ഒരു ചെറിയ പാത്രം – തൈര്

തയ്യാറാക്കുന്ന വിധം

ഉലുവ മിക്സിയിൽ അരച്ചെടുക്കുക
ഇതിലേക്ക് വെളിച്ചെണ്ണയും തൈരും ചേർക്കുക

എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?

തലയോട്ടിയും മുടിയിലും പുരട്ടുക
20-30 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക.

Read More: തിളങ്ങുന്ന, ആരോഗ്യമുള്ള മുടിക്കായ് ഈ മൂന്നു കാര്യങ്ങൾ ചെയ്യൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dermatologist shares three ingredient deep conditioning diy hair mask

Best of Express