scorecardresearch
Latest News

മുഖക്കുരു അലട്ടുന്നുണ്ടോ? ഈ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക

എല്ലാവരുടെയും ചർമ്മം ഒരുപോലെയല്ല. ചില ഭക്ഷണങ്ങൾ ചിലരുടെ ചർമ്മത്തിൽ മുഖക്കുരുവിന് കാരണമായേക്കാം.

acne, beauty tips, ie malayalam,skincare, acne, acne breakouts, gym habits, gym habits causing acne, Indian Express, lifestyle, beauty, gymming
പ്രതീകാത്മക ചിത്രം

പരിചരണവും സ്ഥിരതയും തമ്മിലുള്ള സൂക്ഷ്മമായ ബാലൻസ് നിലനിർത്തുന്നതാണ് ശരിയായ ചർമ്മസംരക്ഷണം. അതുപോലെ, ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം നേടാൻ, സമീകൃതാഹാരം, ചർമ്മത്തിന് അനുയോജ്യമായ ചർമ്മസംരക്ഷണ ദിനചര്യ, മതിയായ ഉറക്കം, ജലാംശം ഇവയെല്ലാം ഒരുപോലെ ആവശ്യമാണ്.

പക്ഷേ, ഇതെല്ലാം ചെയ്തിട്ടും ഇപ്പോഴും മുഖക്കുരു വരുന്നുണ്ടോ? വിഷമിക്കേണ്ട, ചില ഭക്ഷ്യവസ്തുക്കൾ വ്യക്തികളിൽ മുഖക്കുരുവിന് കാരണമായേക്കാമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. അലേഖ്യ റല്ലാപ്പള്ളി ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

“എല്ലാവരുടെയും ചർമ്മം ഒരുപോലെയല്ല. ചില ഭക്ഷണങ്ങൾ ചിലയാളുകളിൽ മുഖക്കുരുവിന് കാരണമായേക്കാം, ”ഡെർമറ്റോളജിസ്റ്റ് ഡോ. അലേഖ്യ പറയുന്നു.

  • ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ
  • വേ പ്രോട്ടീൻ/സോയ പ്രോട്ടീൻ
  • നിലക്കടല
  • ഷെൽഫിഷ്
  • ഉപ്പ്
  • പഞ്ചസാര
  • മിഠായി
  • ഗ്ലൂറ്റൻ (സാധാരണയായി ബ്രെഡിലോ പാസ്തയിലോ കാണപ്പെടുന്നു)
  • മദ്യം
  • സോഡ
  • റെഡ് മീറ്റ്

ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണ സ്രോതസ്സുകളായ പഞ്ചസാര, മധുരമുള്ള പാനീയങ്ങൾ, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ് മുതലായവയ്‌ക്കെതിരെ ജാഗ്രത പാലിക്കാൻ വിദഗ്ധ പ്രത്യേകം നിർദേശിക്കുന്നു. കാരണം അവ മുഖക്കുരുവിനെ വഷളാക്കുന്ന ഇൻസുലിൻ സ്പൈക്കുകൾക്ക് കാരണമാകുന്നു.

“പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ പ്രോട്ടീൻ സ്രോതസ്സുകളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരത്തിന് മുൻഗണന നൽകുക,” ഡോ. അലേഖ്യ നിർദ്ദേശിച്ചു.

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ലിസ്റ്റുചെയ്തിരിക്കുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത് സാധ്യമല്ലെങ്കിലും, അവ പതിയെ നീക്കാവുന്നതാണ്.

വൈറ്റ് റൈസോ മൈദയോ അടങ്ങിയ ദൈനംദിന ഭക്ഷണത്തിൽ മൈദയ്ക്ക് പകരം ഓട്‌സ്, മട്ട അരി, ക്വിനോവ, ബജ്‌റ, റാഗി തുടങ്ങിയ ആരോഗ്യകരമായ ധാന്യങ്ങൾ ഉപയോഗിക്കാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dermatologist shares food items that trigger acne