സൗന്ദര്യ പ്രേമികൾക്ക് ഏറ്റവും പുതിയ മേക്കപ്പും ചർമ്മ സംരക്ഷണ നുറുങ്ങുകളും തന്ത്രങ്ങളും പങ്കിടാനുള്ള ഒരു ജനപ്രിയ പ്ലാറ്റ്‌ഫോമായി സോഷ്യൽ മീഡിയ മാറിയിരിക്കുകയാണ്. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഇത്തരം ട്രെൻഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും, ഈ പ്രവണതകളെ ജാഗ്രതയോടെ സമീപിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു കാരണം അവയിൽ പലതും വ്യാജമാണ്.
അതേ സമയം, അതിൽ വർക്ക്ഔട്ട് ആകുന്ന ചില ട്രെൻഡുകളും ഉണ്ടെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പറയുന്നു. “നിങ്ങൾ ശ്രമിച്ചുനോക്കേണ്ട ടിക് ടോക്കിലെ മികച്ച അഞ്ച് ട്രെൻഡുകൾ ഇതാ!” ഡോ. ഗീതിക പോസ്റ്റിനൊപ്പം എഴുതുന്നു.
കണ്ണിന് താഴെ കോഫി പാച്ചുകൾ: നിങ്ങളുടെ കണ്ണുകൾക്ക് താഴെ കോഫി പാച്ചുകൾ വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അതിന്റെ ഗുണങ്ങളും അറിഞ്ഞിരിക്കുക “കഫീൻ കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും കറുത്ത വൃത്തങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ഉണർവും ഉന്മേഷവും പകരുന്നു,” ഡെർമറ്റോളജിസ്റ്റ് പറയുന്നു.
കണ്ണിന് താഴെയുള്ള കോഫി പാച്ചുകൾ വീർക്കൽ, കറുത്ത വൃത്തങ്ങൾ, ഫൈൻ ലൈനുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ഡെർമറ്റോ-സർജൻ ഡോ റിങ്കി കപൂർ പറഞ്ഞു. “എന്നിരുന്നാലും, ഡോക്ടറോട് സംസാരിച്ച് ഏതെങ്കിലും ഉൽപ്പന്നം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ചിലപ്പോൾ, ഈ ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് അനുയോജ്യമാകില്ല. അതിനാൽ ഉൽപ്പന്നത്തിന്റെ ഉള്ളടക്കം പരിശോധിച്ചശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഒരേ സമയം ഒന്നിലധികം ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നത് അഭികാമ്യമല്ലാത്തതിനാൽ ഒഴിവാക്കുക. നിങ്ങൾ എന്താണ് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞിരിക്കുക, ”ഡോ റിങ്കി കൂട്ടിച്ചേർത്തു.
എൽഇഡി മാസ്കുകൾ: തരംഗങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു പ്രവണതയാണ് ചർമ്മത്തിൽ എൽഇഡി മാസ്കുകളുടെ ഉപയോഗം. “ഈ മാസ്‌ക്കുകൾ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ചർമ്മ പ്രശ്‌നങ്ങൾക്കായി അവ വ്യത്യസ്ത നിറങ്ങളിൽ വരുന്നു, ഡോ.ഗീതിക പറയുന്നു.
“ചർമ്മത്തെ ഉറപ്പിക്കാനും ചുളിവുകളെ ചെറുക്കാനും യുവത്വം പ്രദാനം ചെയ്യാനും മാസ്‌കുകൾക്ക് കഴിയും. ഈ മാസ്‌കുകൾ വിവിധ ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാകും. എൽഇഡി മാസ്‌ക് വാർദ്ധക്യത്തിന്റെ പല ലക്ഷണങ്ങളോടും പോരാടുമെന്ന് അറിയപ്പെടുന്നു, ” ഈ മാസ്‌കുകൾ നിങ്ങൾക്ക് ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം നൽകുമെന്ന് ഡോ റിങ്കി പറയുന്നു.
മുടി തഴച്ചുവളരാൻ ട്രെറ്റിനോയിൻ: ടോപ്പിക്കൽ റെറ്റിനോയിഡ് ആയ ട്രെറ്റിനോയിൻ, ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മാത്രമല്ല, മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു, ഡോ. ഗീതിക പറഞ്ഞു. “മുടിയുടെ വളർച്ചയും കനവും വർദ്ധിപ്പിക്കാൻ നിങ്ങളുടെ തലയോട്ടിയിൽ ചെറിയ അളവിൽ ഇത് പുരട്ടുക.”
റോസ്മേരി എക്സ്ട്രാക്റ്റ് ഹെയർ സ്പ്രേകൾ : മുടി വളർച്ചയെ കൂടാനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും ഇത് സഹായിക്കുമെന്ന് അവർ വിശദീകരിക്കുന്നു. “തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കുന്നതിനും താരൻ തടയുന്നതിനും റോസ്മേരി മികച്ചതാണ്,” ഡോ.ഗീതിക പറയുന്നു.
ബോട്ടോക്‌സ് കുത്തിവയ്‌പ്പ്: “മസ്‌സെറ്റർ പേശികളിലെ ബോട്ടോക്‌സ് കുത്തിവയ്‌പ്പുകൾ (ചവയ്ക്കാൻ ഉപയോഗിക്കുന്ന പേശികൾ) പിരിമുറുക്കം ഒഴിവാക്കാനും സ്ട്രെസ് അല്ലെങ്കിൽ പല്ല് പൊടിക്കുന്നത് മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാനും സഹായിക്കും,” ഡോ.ഗീതിക പറഞ്ഞു.