ആരോഗ്യമുള്ളതു മാത്രമല്ല, ഉള്ളിൽ നിന്ന് കരുത്തുറ്റതും തിളങ്ങുന്നതും നീളമുള്ളതുമായ മുടിയാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായ് ചില മുടി സംരക്ഷണ ശീലങ്ങൾക്കൊപ്പം വളരെയധികം ക്ഷമയും ആവശ്യമാണ്. മുടി സംരക്ഷണത്തിനായ് പലരും വിലകൂടിയ ഉൽപ്പന്നങ്ങളെ മാത്രം ആശ്രയിക്കാറുണ്ട്. പക്ഷേ, ആരോഗ്യകരവും തിളക്കമുള്ളതുമായ മുടിക്ക് ചില ദൈനംദിന ശീലങ്ങളും ആവശ്യമാണ്.
ആരോഗ്യമുള്ള മുടിക്കായ് വളരെ എളുപ്പവും സഹായകരവുമായ മൂന്നു ടിപ്സുകൾ പറഞ്ഞിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിത്തൽ ഗുപ്ത.
ശരിയായ രീതിയിൽ മുടിയിൽ ഷാംപൂ ഉപയോഗിക്കുക
ഷാംപൂവിൽ കുറച്ച് വെള്ളം ചേർത്ത് ഉപയോഗിക്കുക. തലയോട്ടിയിലാണ് കൂടുതൽ ഉപയോഗിക്കേണ്ടത്. ഷാംപൂ തലയോട്ടിക്കും കണ്ടീഷണർ മുടിക്കും വേണ്ടിയുള്ളതാണെന്ന് എപ്പോഴും ഓർക്കുക.
ഹെയർ മാസ്ക് പ്രയോഗിക്കുക
ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഹെയർ മാസ്ക് പ്രയോഗിക്കുക. നല്ല ഫലം കിട്ടാനായി കുറച്ചധികം നേരം മുടിയിൽ നിലനിർത്തുക.
സിൽക്ക് തലയണ കവർ ഉപയോഗിക്കുക
സിൽക്ക് തലയണ കവർ ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് കുറയ്ക്കും.