Latest News

കൗമാരക്കാലത്തെ മുഖക്കുരുവിന്റെ 7 കാരണങ്ങൾ

മുഖത്ത് അഴുക്ക് അടിഞ്ഞുകൂടി സുഷിരങ്ങൾ അടയാനുളള സാധ്യത കൂടുതലാണ്. അതിനാൽ പുറത്തു പോയി വരുമ്പോഴെല്ലാം മുഖം നന്നായി കഴുകുക

acne, beauty tips, ie malayalam

കൗമാര പ്രായക്കാരിൽ മുഖക്കുരു സർവ സാധാരണമാണ്. ചിലർക്ക് ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. ഇതിനു ചികിത്സ തേടുന്നതിനു മുൻപ് അതിന്റെ കാരണങ്ങൾ ആദ്യം അറിഞ്ഞിരിക്കണമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ജുഷ്യ സരിൻ പറഞ്ഞു. കൗമാരക്കാരിലെ മുഖക്കുരുവിന്റെ ഏഴു കാരണങ്ങളും അവയ്ക്കുളള പരിഹാരങ്ങളും അവർ വിശദീകരിച്ചിട്ടുണ്ട്.

ഹോർമോൺ വ്യതിയാനങ്ങൾ

ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, സ്ത്രീകളിൽ പ്രൊജസ്ട്രോൺ ഹോർമോണിലെ വർധനവ് ചർമ്മത്തിൽ അമിത എണ്ണ ഉൽപാദനത്തിന് കാരണമാകും. അതുപോലെ, പുരുഷന്മാരിൽ ആൻഡ്രോജൻ ഹോർമോൺ സെബം ഉത്പാദം കൂട്ടുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.

സമ്മർദം

സമ്മർദം ശരീരത്തെ ദോഷകരമായി ബാധിക്കും. മുഖക്കുരു പോലുള്ള ചർമ്മപ്രശ്‌നങ്ങളിൽ സമ്മർദത്തിന് വലിയ പങ്കുണ്ട്. അമിത സമ്മർദം മുഖക്കുരു വർധിപ്പിക്കും.

മലിനീകരണം

മുഖത്ത് അഴുക്ക് അടിഞ്ഞുകൂടി സുഷിരങ്ങൾ അടയാനുളള സാധ്യത കൂടുതലാണെന്ന് ഡോ.സരിൻ പറഞ്ഞു. അതിനാൽ പുറത്തു പോയി വരുമ്പോഴെല്ലാം മുഖം നന്നായി കഴുകുക.

ചർമ്മത്തിന് അനുയോജ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക

എണ്ണമയമുള്ള ചർമ്മമാണെങ്കിൽ എപ്പോഴും ഓയിൽ ഫ്രീയായതും ജലാംശമുളളതുമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

ചില ഭക്ഷണങ്ങൾ

എണ്ണമയമുള്ള, ഫാസ്റ്റ് ഫുഡുകളോ പാലുൽപ്പന്നങ്ങളോ ചർമ്മത്തിലെ തകരാറുകൾക്ക് കാരണമാകും. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. കഴിയുമെങ്കിൽ പൂർണമായും അവ ഒഴിവാക്കുക

ഇടയ്ക്കിടെയുളള ക്ലെൻസിങ്

നമ്മളിൽ മിക്കവരും ദിവസത്തിൽ രണ്ടുതവണ മൃദുവായ ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കാറുണ്ടെന്ന് ഡോ.സരിൻ പറഞ്ഞു. എന്നാൽ അതിൽ കൂടുതൽ തവണ മുഖം വൃത്തിയാക്കുകയാണെങ്കിൽ, ക്ലെൻസിങ് മൂലമുണ്ടാകുന്ന ചർമ്മത്തിലെ വരൾച്ച മാറാൻ എണ്ണ കൂടുതൽ ഉത്പാദിപ്പിക്കും. ഇത് മുഖക്കുരുവിന് ഇടയാക്കും.

ചില രോഗാവസ്ഥകൾ

പിസിഒഎസ് പോലുള്ള രോഗാവസ്ഥകൾ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമെന്ന് ഡോക്ടർ സരിൻ വിശദീകരിച്ചു. വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ, സ്റ്റിറോയിഡുകൾ, ലിഥിയം തുടങ്ങിയവയും മുഖക്കുരുവിന് കാരണമാകും.

Read More: മുഖക്കുരുവിന് കാരണമാകുന്ന 5 ശീലങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Dermatologist explains the major causes of adult acne

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express