ചർമ്മം ശുദ്ധവും തിളക്കവുമുള്ളതായി നിലനിർത്താൻ എല്ലാവരും ബുദ്ധിമുട്ടാറുണ്ട്. മലിനീകരണം, കാലാനുസൃതമായ മാറ്റങ്ങൾ, മറ്റ് കാരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾ പലരും നേരിടുന്നുണ്ട്. മുഖക്കുരു പലരും നേരിടുന്നൊരു സാധാരണ ചർമ്മപ്രശ്നമാണ്. മുഖക്കുരുവിനെക്കുറിച്ചും അത് മാറ്റുന്നതിനെക്കുറിച്ചും നിരവധി മിഥ്യകളുണ്ട്.
മുഖക്കുരു സംബന്ധമായ ചില മിഥ്യാധാരണകളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ജയ്ശ്രീ ശരദ്. എണ്ണമയമുള്ള ഭക്ഷണമാണ് മുഖക്കുരുവിന് പ്രധാന കാരണമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. ചിലപ്പോൾ, മുഖക്കുരു മാറാൻ നാരങ്ങ നീര് പുരട്ടുന്നത് നല്ലതാണെന്നും കേട്ടിട്ടുണ്ടാകും. ഇതൊക്കെ സത്യമാണോയെന്ന് പറയുകയാണ് ഡോ.ജയ്ശ്രീ.
മിഥ്യാധാരണ: എണ്ണമയമുള്ള ഭക്ഷണം മുഖക്കുരുവിന് കാരണമാകും
വസ്തുത: അത് സത്യമല്ല. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഉരുളക്കിഴങ്ങ്, പഞ്ചസാര, മൈദ, പാലുൽപ്പന്നങ്ങൾ എന്നിവ മുഖക്കുരു വർധിപ്പിക്കും.
മിഥ്യാധാരണ: മലബന്ധം മുഖക്കുരുവിന് കാരണമാകും
വസ്തുത: മുഖക്കുരുവുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നിരുന്നാലും, ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
മിഥ്യാധാരണ: മുഖക്കുരു ഉണ്ടെങ്കിൽ മുഖം ഇടയ്ക്കിടെ സ്ക്രബ് ചെയ്യണം.
വസ്തുത: അമിതമായ എക്സ്ഫോളിയേഷൻ കൂടുതൽ മുഖക്കുരുവിന് കാരണമാകും.
മിഥ്യാധാരണ: നാരങ്ങാനീര് പുരട്ടിയാൽ മുഖക്കുരു മാറ്റാം
വസ്തുത: ദയവായി ഇത് ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് മുഖത്ത് പാടുകൾ ഉണ്ടാക്കും.
മുഖക്കുരു ഉണ്ടെങ്കിലും എപ്പോഴും ഒരു ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുന്നത് നല്ലതാണെന്ന് അവർ വ്യക്തമാക്കി.
Read More: മുഖക്കുരുവിന് കാരണമാകുന്നത് എന്തൊക്കെ?