ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും. 2018 നവംബർ 14 ന് ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്നലെ ഇരുവരും മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. ബെംഗളൂരുവിലെ ദീപികയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാനായാണ് ഇരുവരും എത്തിയത്.
Read More: കരീന കപൂറിന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ
ഒരേ സ്റ്റൈലിലുളള വസ്ത്രമായിരുന്നു ഇരുവരും ധരിച്ചത്. വൈറ്റ് ഷർട്ടിനും ബ്ലാക് പാന്റ്സിനുമൊപ്പം ഡെനിം ജാക്കറ്റും ടാൻ ഷൂസുമായിരുന്നു വേഷം. ദീപികയുടെ കയ്യിൽ ഫെൻഡി റോമൻ സൺഷൈൻ ഷോപ്പർ ബ്രൗൺ ലെതർ ബാഗും ഉണ്ടായിരുന്നു. ഈ ആഡംബര ബാഗിന്റെ വില കേട്ട് അതിശയിച്ചിരിക്കുകയാണ് ആരാധകർ.
രണ്ടു ലക്ഷത്തിലധികമാണ് ഈ ബാഗിന്റെ വില. 3,100 യുഎസ് ഡോളർ (2,32,982 രൂപ) ആണ് കമ്പനിയുടെ വെബ്സൈറ്റിൽ ബാഗിനു നൽകിയിരിക്കുന്ന വില.

ഹൃത്വിക് റോഷനൊപ്പം ആക്ഷൻ ചിത്രത്തിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. രൺവീറും ദീപികയും ഒന്നിക്കുന്ന 83 സിനിമയും റിലീസിന് ഒരുങ്ങുകയാണ്.