ബോളിവുഡ് നടികളിൽ പ്രതിഫലം കൊണ്ടും അഭിനയ മികവു കൊണ്ടും മുന്നിൽ നിക്കുന്ന താരമാണ് ദീപിക പദുക്കോൺ. ഫാഷൻ ലോകത്ത് എപ്പോഴും ദീപികയുടെ വസ്ത്രങ്ങൾ പ്രശംസ നേടാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴും സ്റ്റൈലിഷ് ലുക്കിലായിരുന്നു ദീപിക.
ഫ്ലാക്സ് ലെതർ പാന്റ്സും വൈറ്റ് ക്രോപ് ഷർട്ടുമായിരുന്നു ദീപികയുടെ വേഷം. മാസ്കും താരം ധരിച്ചിരുന്നു. ദീപികയുടെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നു. 3,980 യുഎസ് ഡോളറാണ് (ഏകദേശം 2,98,584 രൂപ) ഈ ബാഗിന്റെ വില.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയാണ് ദീപികയുടേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. ഈ വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ സിങ്ങും ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോണുമാണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.
Read More: സെയ്ഫിനും മക്കൾക്കുമൊപ്പം കരീന കപൂർ; കയ്യിലെ ബാഗിന്റെ വില 2 ലക്ഷം