വിംബിള്‍ഡണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ പരാജയപ്പെടുത്തി നവാക് ദ്യോക്കോവിച്ച് കിരീടം നേടി. നാല് മണിക്കൂറും 57 മിനിറ്റും നീണ്ടു നിന്ന മൽസരത്തിൽ തന്റെ അഞ്ചാം കിരീടമാണ് ദ്യോക്കോവിച്ച് ഉയര്‍ത്തിയത്.
ഇത്തവണത്തെ വിംബിൾഡൺ മൽസരം കാണാൻ പ്രശസ്തരായ നിരവധി പേർ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ നടി ദീപിക പദുക്കോണും ഉണ്ടായിരുന്നു. സഹോദരി അനിഷ പദുക്കോണിന് ഒപ്പമാണ് ദീപിക മൽസരം കാണാനെത്തിയത്. കാണികൾക്കിടയിൽ ഇരുന്ന് ആവേശത്തോടെ മൽസരം കാണുന്ന ദീപികയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഷലീന നതാനിയാണ് ദീപികയുടെ ലുക്കിന് പുറകിൽ. സിൽക്ക് ജോർജെറ്റ് ബ്ലൗസും ഫ്ലെയേർഡ് ബോട്ടവുമായിരുന്നു ദീപിക ധരിച്ചത്. സിംപിളായിരുന്നു മേക്കപ്. കൈയ്യിൽ ചെറിയൊരു ഹാൻഡ്ബാഗും പിടിച്ചാണ് ദീപിക മൽസരം കാണാനെത്തിയത്.