ബോളിവുഡ് താരറാണി എന്ന് ദീപികയെ വിളിച്ചാല്‍ ഒട്ടും കൂടിപ്പോകില്ല. തന്റെ പുതിയ ചിത്രമായ ‘പത്മാവതി’യില്‍ മാത്രമല്ല, പത്മാവതിയുടെ പ്രമോഷന്‍ പരിപാടികളിലും ദീപിക റാണി തന്നെയാണ്. ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളില്‍ എത്തിയ ദീപികയെ കണ്ട് കണ്ണെടുക്കാന്‍ കഴിയാതെ പോയി ചുറ്റിനുമുള്ളവര്‍ക്ക്.

Perfection @deepikapadukone @bibhumohapatra @danielbauermakeupandhair

A post shared by Shaleena Nathani (@shaleenanathani) on

ബിഭു മൊഹപത്രയുടെ സ്പ്രിങ് 2018 കളക്ഷനിലും പ്രബല്‍ ഗുരുങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലും തിളങ്ങുകയാണ് ദീപിക. താരസുന്ദരിയെ ഒരുക്കാന്‍ ബോളിവുഡ് ഫാഷന്‍ ലോകത്തെ പ്രമുഖരാണ് മുന്‍പന്തിയില്‍.

ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള സുന്ദരിയാണ് ദീപിക പദുക്കോണ്‍. രണ്ടു കോടിയിലധികം ആരാധകരാണ് ട്വിറ്ററില്‍ മാത്രം ദീപികയെ ഫോളോ ചെയ്യുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാത്രമല്ല, തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിലും എന്നും ദീപിക വ്യത്യസ്തായിരുന്നു.

@deepikapadukone for #padmavatipromotions wearing @prabalgurung shoes @aquazzura hair and makeup @danielbauermakeupandhair

A post shared by Shaleena Nathani (@shaleenanathani) on

നിലവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ അതൊന്നും താന്‍ വകവയ്ക്കുന്നില്ലെന്ന് പറയാതെ പറയുകയാണ് ഈ കൂസലില്ലായ്മയിലൂടെ താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ