എഴുപത്തി രണ്ടാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. എല്ലാത്തവണത്തേയും പോലെ ബോളിവുഡ് താരസുന്ദരിമാര്‍ എപ്പോഴത്തേയും പോലെ ഇത്തവണയും കാനിന്റെ റെഡ് കാര്‍പെറ്റില്‍ അണിനിരക്കുന്നുണ്ട്. മെയ് 20നാണ് ദീപിക പദുക്കോണ്‍ കാനിന്റെ റെഡ് കാര്‍പെറ്റിലെത്തുന്നത്. കാനിലേക്കുള്ള തയ്യാറെടുപ്പിലാണ് താരം.
Read More: കാനിന്റെ റെഡ്കാർപെറ്റിൽ ആദ്യമായിചുവടുവച്ച് സെലീന ഗോമസ്
ഫെസ്റ്റിവലില്‍ പോകുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ടില്‍ നിന്നുള്ള ബോര്‍ഡിങ് പാസ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഏറെ ആകാംക്ഷയോടെയാണ് ദീപിക യാത്ര തിരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. മുന്‍ വര്‍ഷങ്ങളിലും ദീപിക കാനിന്റെ റെഡ് കാര്‍പെറ്റില്‍ ഉണ്ടായിരുന്നു.
Read More: കാനിൽ സുന്ദരിയായി ദീപിക, റെഡ്കാർപെറ്റിൽ തിളങ്ങി താരം
ഇത്തവണ റെഡ് കാര്‍പെറ്റില്‍ ദീപികക്കയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ പീറ്റര്‍ ഡണ്ടസാണ്.
മെറ്റ ഗാലയിലെ റെഡ് കാർപ്പെറ്റിലും ദീപികയുടെ വസ്ത്രധാരണം ശ്രദ്ധേയമായിരുന്നു. പിങ്ക് നിറത്തിലുളള ഗൗൺ അണിഞ്ഞാണ് ദീപിക എത്തിയത്. ബാർബി ഡോളിനെ ഓർമിപ്പിക്കുന്നതായിരുന്നു ദീപികയുടെ വേഷം. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിനു പിന്നിൽ.
വരും ദിവസങ്ങളില്‍ മറ്റ് താരങ്ങളും കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പെറ്റില്‍ അണിനിരക്കും. ഐശ്വര്യ റായ് ഇത്തവണയും റെഡ് കാര്‍പെറ്റില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മേയ് 19 നായിരിക്കും ഐശ്വര്യ റെഡ്കാര്‍പെറ്റിലെത്തുകയെന്നാണ് സൂചന. സോനം കപൂര്‍ മേയ് 20നും കങ്കണ റണാവത്ത് മേയ് 16 നും റെഡ്കാര്‍പെറ്റിലെത്തുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.