കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങാനൊരുങ്ങി ദീപിക പദുക്കോൺ. റെഡ് കാർപെറ്റിൽ വ്യത്യസ്‌ത ലുക്കിലൂടെ ഏവരെയും ഞെട്ടിക്കാനൊരുങ്ങുകയാണ് ബോളിവുഡിന്റെ താരസുന്ദരി. എങ്ങനെയായിരിക്കും ദീപിക റെഡ് കാർപെറ്റിലെത്തുകയെന്നത് ആകാംഷയോടെ നോക്കുകയാണ് ഫാഷൻ ലോകം. ഏവരുടെയും പ്രതീക്ഷകൾ കൂട്ടി കൊണ്ട് ദീപികയുടെ ഒരു പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചുവന്ന നിറത്തിലുളള വസ്ത്രമണിഞ്ഞുളള ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ലോറിയൽ പാരീസ് ഇന്ത്യയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ചുവന്ന വസ്‌ത്രമണിഞ്ഞുളള ഒരു വിഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എലിസബത്ത് സാൾട്ട്സ്‌മാനാണ് ദീപികയുടെ ഈ വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. കാനിൽ പങ്കെടുക്കുന്നത് വളരെയധികം ആകാംഷയോടെയാണ് കാണുന്നതെന്ന് ദീപിക ഫെസ്റ്റിവലിന് യാത്ര തിരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു.

#Repost @elizabethsaltzman (@get_repost) ・・・ My favourite emoji @deepikapadukone

A post shared by Deepika Padukone (@deepikapadukone) on

കാനിലേക്കുളള യാത്രയുടെ വിശേഷങ്ങളും മേക്ക് അപ്പ് റൂമിൽ നിന്നുളള ഒരുക്കത്തിന്റെ ചിത്രങ്ങളും തന്റെ ആരാധകരുമായി കൃത്യമായി പങ്ക് വെക്കുന്നുമുണ്ട് ദീപിക.

ദീപികയെ കൂടാതെ ഐശ്വര്യ റായ് ബച്ചനും സോനം കപൂറും ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ