/indian-express-malayalam/media/media_files/uploads/2019/01/Major-Khushboo.jpg)
ചരിത്രത്തിലാദ്യമായി മുഴുവന്‍ വനിതകളുള്ള സൈന്യവിഭാഗത്തിന്റെ പരേഡ് റിപ്പബ്ളിക് ദിനത്തില്‍ നടന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പഴയ പാരാമിലിട്ടറി സേനയുടെ വനിതാ വിഭാഗത്തിന്റെ കമാന്‍ഡറായി മേജര്‍ ഖുശ്ബൂ കന്‍വാര്‍. 30കാരിയായ മേജര്‍ ഖുശ്ബു ഒരു ബസ് കണ്ടക്ടറുടെ മകളാണ്. തനിക്ക് ഈ സ്വപ്‌നത്തിലേക്ക് നടന്നു കയറാമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നാണ് അവര്‍ പറയുന്നത്.
2012ലാണ് ഖുശ്ബൂ കന്‍വാര്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. നിലവില്‍ അസം റൈഫിള്‍സില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്നു. ചരിത്രത്തിലാദ്യമായി റിപ്പബ്ളിക് ദിനത്തില്‍ വനിതകളെ പരേഡില്‍ നയിക്കാനുള്ള ഭാഗ്യം ലഭിച്ചത് അഭിമാനമുഹൂര്‍ത്തമാണെന്ന് മേജര്‍ ഖുശ്ബു കന്‍വാര്‍ പറഞ്ഞു
Super Girl
Major Khushboo Kanwar, daughter of a bus conductor led Assam Rifles “ALL WOMEN” contingent on Republic Day Parade.Friends. Listen to her
“Any1 can reach her goals by hard work,unwavering determination & will power”.
Major Khushboo,We are proud of you @adgpipic.twitter.com/0W447nSmvT
— Major Surendra Poonia (@MajorPoonia) January 27, 2019
രാജസ്ഥാനിലെ ഒരു ചെറു ഗ്രാമത്തിലെ ഒരു ബസ് കണ്ടക്ടറുടെ മകള്‍ എന്ന നിലയില്‍ നിന്ന് കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ടുമാത്രം ഈ നിലയിലെത്തിയ തനിക്ക് ഇത്തരമൊരു ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളിയാകാനായത് സ്വപ്നതുല്യമാണെന്ന് മേജര്‍ പറഞ്ഞു.
'അസം റൈഫിള്‍സിന്റെ വനിതാ സംഘത്തിന് നേതൃത്വം നല്‍കിയത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനം നിറഞ്ഞ നിമിഷമാണ്. ഞങ്ങള്‍ വളരെ കഠിനമായി പരിശീലനം നടത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ മകളാണ് ഞാന്‍. എനിക്കിത് നേടാന്‍ സാധിക്കുമെങ്കില്‍, ഓരോ പെണ്‍കുട്ടിക്കും അവളുടെ സ്വപ്‌നം സ്വന്തമാക്കാം,' മേജര്‍ ഖുശ്ബു പറഞ്ഞു.
'ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അര്‍ദ്ധസൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ സംഘം പരേഡില്‍ പങ്കെടുക്കുന്നത്. അതിന്റെ വനിതാ മേധാവിയാകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്. ഈ പരേഡിനു വേണ്ടി കഴിഞ്ഞ അഞ്ചു മാസങ്ങളായി ഞങ്ങള്‍ ഒരുങ്ങുകയായിരുന്നു. ഏഴ്-എട്ട് മണിക്കൂറാണ് ദിവസവും ഞങ്ങള്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടത്,' രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് 4.30 വരെ രാജ്പഥില്‍ പരിശീലനം നടത്തുമായിരുന്നു എന്ന് അഭിമാനത്തോടെ മേജര്‍ ഖുശ്ബു പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.