scorecardresearch

Latest News

കഴുത്തിലെ കറുപ്പിന്റെ കാരണങ്ങളും തടയാൻ ചില ലളിതമായ വഴികളും

കറുത്തിലെ കഴുത്ത് മാറ്റാൻ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് കാരണങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്

നമ്മളെല്ലാവരും മുഖത്തിനും മുടിക്കും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. പക്ഷേ, ശരീരഭാഗമായ കഴുത്തിനെ നമ്മൾ പലപ്പോഴും മറക്കുന്നു. ഈ പരിചരണ കുറവ് പലപ്പോഴും കഴുത്തിന് ചുറ്റുമുള്ള ചർമ്മത്തിന്റെ നിറം മങ്ങുന്നതിന് കാരണമാകും. ചില രോഗാവസ്ഥകളും കഴുത്തിലെ കറുപ്പിന് കാരണമാകും. കഴുത്തിലെ കറുപ്പ് തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ചില ലളിതമായ വഴികൾ ഡെർമറ്റോളജിസ്റ്റ് ഡോ. മാധുരി അഗർവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

കഴുത്തിലെ കഴുത്ത് മാറ്റാൻ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് (അല്ലെങ്കിൽ ചികിത്സകൾക്കായി തിരയാൻ തുടങ്ങുംമുൻപ്) അതിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റിസ്റ്റ് പറയുന്നു. “കഴുത്തിന് ചുറ്റുമുള്ള ചർമ്മം നിരീക്ഷിച്ചുകൊണ്ടോ ചർമ്മരോഗ വിദഗ്ധനെ സമീപിച്ച് കൊണ്ടോ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ആദ്യപടി പ്രതിരോധമാണ്. അനാവശ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്.”

കഴുത്തിലെ കറുപ്പ് നിറത്തിന്റെ കാരണങ്ങൾ

  • ശുചിത്വമില്ലായ്മ
  • ഇറിറ്റേഷനും ഫ്രിക്ഷനും
  • ഉയർന്ന ഇൻസുലിൻ അളവ്
  • അകാന്തോസിസ് നൈഗ്രിക്കൻസ് (ചർമ്മത്തിന്റെ മടക്കുകൾക്കുള്ളിൽ ഇരുണ്ട, വെൽവെറ്റ് പാച്ചുകൾ)
  • മറ്റ് അടിസ്ഥാന ചർമ്മ പ്രശ്നങ്ങളും ചില മരുന്നുകളും

കഴുത്തിലെ കറുപ്പ് തടയാനുള്ള വഴികൾ

  • എല്ലാ ദിവസവും നന്നായി വൃത്തിയാക്കുക.
  • കഴുത്തിന്റെ മുൻവശത്തും പിൻവശത്തും സൺസ്‌ക്രീൻ പുരട്ടുക.
  • ഹൈ നെക്ക് ഷർട്ട് അല്ലെങ്കിൽ കഴുത്തിന് ചുറ്റും കനത്ത ആക്സസറികൾ ധരിക്കുന്നത് ഒഴിവാക്കുക. ഇവ നിങ്ങളുടെ ചർമ്മത്തിൽ ഉരസുകയും കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം.
  • കഴുത്ത് വൃത്തിയാക്കാൻ സ്‌ക്രബ് ചെയ്യുക
  • സാധാരണയായി ആദ്യം കറുപ്പാകുന്ന ചർമ്മത്തിന്റെ മടക്കുകൾ ഒഴിവാക്കാൻ ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കുകയാണ്.

ചികിത്സകൾ

  • ഗ്ലൈക്കോളിക് ആസിഡും റെറ്റിനോളും അടങ്ങിയ ക്രീമുകൾ
  • കെമിക്കൽ പീൽസ്
  • ഡെർമൽ ഇൻഫ്യൂഷൻ
  • ലേസർ തെറാപ്പി

Read More: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം വേണോ? ഇതാ 5 ആയുർവേദ പ്രതിവിധികൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Dark neck know the causes preventive steps and treatment