scorecardresearch

നര്‍ത്തകി നടരാജ്, ട്രാന്‍സ് വിഭാഗത്തില്‍ നിന്നും പത്മ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തി

മധുരയില്‍ ജനിച്ചു വളര്‍ന്ന നര്‍ത്തകി തഞ്ചാവൂര്‍ ശ്രീ കെ.പി കിട്ടപ്പ പിള്ളയ്ക്കു കീഴിലാണ് നൃത്തം അഭ്യസിച്ചത്.

മധുരയില്‍ ജനിച്ചു വളര്‍ന്ന നര്‍ത്തകി തഞ്ചാവൂര്‍ ശ്രീ കെ.പി കിട്ടപ്പ പിള്ളയ്ക്കു കീഴിലാണ് നൃത്തം അഭ്യസിച്ചത്.

author-image
Lifestyle Desk
New Update
നര്‍ത്തകി നടരാജ്, ട്രാന്‍സ് വിഭാഗത്തില്‍ നിന്നും പത്മ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തി

(ഫൊട്ടോ: ഫെയ്സ്ബുക്ക്)

വെള്ളിയാഴ്ച പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ചരിത്രത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയായിരുന്നു നര്‍ത്തകി നടരാജ് എന്ന തമിഴ് നാട്ടില്‍ നിന്നുമുള്ള ഭരതനാട്യം നര്‍ത്തകി. ട്രാന്‍സ് വിഭാഗത്തില്‍ നിന്നും ആദ്യമായി പത്മ പുരസ്‌കാരം നേടിയ വ്യക്തിയാണ് ഇപ്പോള്‍ നര്‍ത്തകി നടരാജ് എന്ന 54കാരി.

Advertisment

മധുരയില്‍ ജനിച്ചു വളര്‍ന്ന നര്‍ത്തകി തഞ്ചാവൂര്‍ ശ്രീ കെ.പി കിട്ടപ്പ പിള്ളയ്ക്കു കീഴിലാണ് നൃത്തം അഭ്യസിച്ചത്. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച നര്‍ത്തകി, നായകി ഭാവ പാരമ്പര്യമാണ് നൃത്തത്തില്‍ പിന്തുടരുന്നത്.

നായകി ഭാവയുടെ പരിശുദ്ധിയും പാരമ്പര്യവും നിലനിര്‍ത്തുന്നതിലുമാണ് നര്‍ത്തകി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ നൃത്തത്തിലൂടെ കാണികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലെത്തിക്കാന്‍ നര്‍ത്തകിക്ക് സാധിച്ചിട്ടുണ്ട്. നര്‍ത്തകിയുടെ ചുവടുകളും ഭാവാഭിനയവും എത്രയോ പേരുടെ കണ്ണ് നിറച്ചിട്ടുണ്ട്. അവരുടെ നൃത്തം ആസ്വദിക്കുന്നത് ഒരു സ്വര്‍ഗീയ ആനന്ദമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയ്ക്കു പുറമെ അമേരിക്ക, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ദിവ്യ നര്‍ത്തകനായ ശിവ ഭഗവാനോടുള്ള ഭക്തിയാണ്, തന്റെ ഡാന്‍സ് സ്‌കൂളിന് വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേര് നല്‍കാന്‍ നര്‍ത്തകിയെ പ്രേരിപ്പിച്ചത്. തന്റെ സുഹൃത്തായ ശക്തി ഭാസ്‌കറിനൊപ്പം ഇവിടെ നിരവധി വിദേശികളായ വിദ്യാര്‍ത്ഥികളേയും നര്‍ത്തകി നൃത്തം പഠിപ്പിക്കുന്നുണ്ട്.

Advertisment
Padma Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: