scorecardresearch
Latest News

അടുക്കളയിലെ ഈ ഒരൊറ്റ ചേരുവ മാത്രം മതി, മുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാം

ശരീരത്തിന് മാത്രമല്ല മുടിക്കും ഗുണകരമാണ് ഈ ചേരുവ

അടുക്കളയിലെ ഈ ഒരൊറ്റ ചേരുവ മാത്രം മതി, മുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാം

മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും വിപണിയിൽ ലഭ്യമായ പലവിധ ഉൽപ്പന്നങ്ങളും മറ്റു ചേരുവകളും ആളുകൾ ഉപയോഗിക്കാറുണ്ട്. ഈ ചേരുവകളിൽ വീട്ടിൽ എളുപ്പത്തിൽ ലഭ്യമായവയും ചിലതുണ്ട്. അത്തരത്തിലുള്ള ഒന്നാണ് തൈര്. ശരീരത്തിന് മാത്രമല്ല മുടിക്കും ഗുണകരമാണ് തൈര്.

ഹെയർ മാസ്കുകളിൽ തൈര് ചേർക്കാം അല്ലെങ്കിൽ മുടിയിലും തലയോട്ടിയിലും നേരിട്ട് പുരട്ടാം. മുടിക്ക് ഇത് മികച്ച ഫലം നൽകും. എന്നിരുന്നാലും, അതിന്റെ അസിഡിറ്റി സ്വഭാവം കാരണം തൈര് കൂടുതൽ തവണ പ്രയോഗിക്കുന്നത് ദോഷകരമാണ്. തൈര് മുടിയിലും തലയോട്ടിയിലും പുരട്ടുന്നതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും നോക്കാം.

തൈരിന്റെ ഗുണങ്ങൾ

  1. താരൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ഉൽപ്പന്നങ്ങളും താരൻ അകറ്റാൻ സഹായിച്ചേക്കില്ല. എന്നാൽ താരൻ നിയന്ത്രിക്കാൻ തൈര് ഉപയോഗിക്കാം. തൈര് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ സ്വഭാവമുള്ളതിനാൽ താരൻ നിയന്ത്രിക്കാൻ സഹായിക്കും.
  2. മുടി വളർച്ചയെ സഹായിക്കുന്നു. ആരോഗ്യമുള്ള തലയോട്ടി ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. തൈരിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
  3. മുടി മിനുസമുള്ളതാക്കാൻ സഹായിക്കുന്നു. മുടി മോയിസ്ച്യുറൈസ് ചെയ്യാനും മിനുസമുള്ളതാക്കാനും തൈര് സഹായിക്കുന്നു. മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കും. മുടിയുടെ കേടുപാടുകൾ പരിഹരിക്കാനും തൈര് സഹായിക്കും.

തൈര് ഉപയോഗിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

മുടിയിൽ തൈര് ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളും ഉണ്ടാക്കും. മുടിയിലും തലയോട്ടിയിലും തൈര് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തേണ്ടത് പ്രധാനമാണ്. തൈര് അസിഡിറ്റി സ്വഭാവമുള്ളതും ചൊറിച്ചിലിന് സാധ്യതയുള്ളതുമാണ്. മാത്രമല്ല, പാലിനോടും മറ്റ് പാലുൽപ്പന്നങ്ങളോടും അലർജിയുണ്ടെങ്കിൽ, തൈര് ഉപയോഗിക്കുന്നത് അലർജിക്ക് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Curd present in your kitchen can help solve your hair problems