scorecardresearch
Latest News

വെറും രണ്ടു ചേരുവകൾ; ഈ ഹെയർ മാസ്ക് താരൻ അകറ്റും

താരനും തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റാനുമുള്ള എളുപ്പ വഴിയാണിത്

വെറും രണ്ടു ചേരുവകൾ; ഈ ഹെയർ മാസ്ക് താരൻ അകറ്റും

താരൻ മുടി കൊഴിച്ചിലിന് ഇടയാക്കും. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന നിരവധി പേരുണ്ട്. താരൻ അകറ്റാൻ പല പൊടിക്കൈകളും പരീക്ഷിച്ച് മടുത്തവരുമുണ്ട്. വളരെ എളുപ്പത്തിൽ താരൻ അകറ്റാനുള്ളൊരു ടിപ്സ് പങ്കുവച്ചിരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.

തൈരും ത്രിഫല ചൂർണവും കൊണ്ടുള്ള ഹെയർമാസ്ക് താരൻ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. തൈര് പ്രോട്ടീനാൽ സമ്പുഷ്ടമാണ്, കൂടാതെ മുടിയുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ പോഷണം നൽകുന്നു. തൈരിലെ പോഷകങ്ങൾ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ശരിയായ പോഷണം മുടിയിൽ എത്തുമ്പോൾ, അവ ശക്തിപ്പെടുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. തൈര് കൊണ്ടുള്ള ഹെയർമാസ്ക് മുടിയിൽ പുരട്ടുന്നതുമൂലം, അതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കുന്നു.

കടുക്ക, നെല്ലിക്ക, താന്നി എന്നീ മൂന്ന് ആയുര്‍വേദ ഔഷധങ്ങളുടെ മിശ്രിതമാണ് ത്രിഫല. ഹെയർ മാസ്‌കായി ഉപയോഗിക്കുമ്പോൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ താരൻ ഇല്ലാതാക്കാൻ സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചിൽ, വരൾച്ച എന്നിവ വേഗത്തിൽ നീക്കം ചെയ്യുന്നു. മുടിയുടെയും തലയോട്ടിയുടെയും പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നു, തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും തലയോട്ടിയുടെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

ചേരുവകൾ

  • തൈര്- 2 ടേബിൾസ്പൂൺ
  • ത്രിഫല ചൂർണ- അര ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • തൈരും ത്രിഫലം ചൂർണവും രണ്ടു മിനിറ്റ് നന്നായി യോജിപ്പിക്കുക
  • തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ചശേഷം 30 മിനിറ്റ് കാത്തിരിക്കുക
  • അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക

ഈ ഹെയർമാസ്ക് 2-3 മാസം രണ്ടാഴ്ചയിലൊരിക്കൽ മുടിയിൽ പ്രയോഗിക്കുക. തൈരും ത്രിഫലയും ഒരുമിച്ച് ഉപയോഗിക്കുന്നത് അദ്ഭുതകരമായ മാറ്റങ്ങൾ വരുത്തും. താരനും തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റാനുമുള്ള എളുപ്പ വഴിയാണിത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Curd and triphala hair mask for dandruff and itchy scalp