/indian-express-malayalam/media/media_files/2025/03/06/58SpEwQfr5qMMzH6yqUL.jpg)
Creeping Wine Plant: പൂക്കളോടു കൂടി വള്ളിച്ചെടികൾ മതിലുകൾ കൂടുതൽ മനോഹരമാക്കും | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/06/creeping-wine-plant-for-gardening-1-581452.jpg)
Creeping Wine Plant: മുല്ല
സുഗന്ധത്താൽ ഏവരേയും ആകർഷിക്കുന്ന വള്ളിമുല്ലകൾ മതിലിന് അഴകേകാൻ ഉത്തമമാണ്. അധികം പരിചരണം ആവശ്യമില്ലെങ്കിലും ക്രിത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കി നിർത്തേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/03/06/creeping-wine-plant-for-gardening-2-698600.jpg)
ക്ലെമാറ്റിസ്
ബാൽക്കെണിയിലും, മതിലിലും, ഇൻഡോർ ആയിട്ടും വളർത്താവുന്ന ഒന്നാണ് ക്ലെമാറ്റിസ്. ദിവസങ്ങളോളം ഇവ പൂക്കൾ നൽകും. ഇതും പ്രൂൺ ചെയ്തു നിർത്തുന്നതിലൂടെ കൂടുതൽ പൂക്കൾ ലഭിക്കും.
/indian-express-malayalam/media/media_files/2025/03/06/creeping-wine-plant-for-gardening-3-252351.jpg)
ഹണിസക്കിൾ ട്യൂബുലാർ
ശക്തിയേറിയ മണമാണ് ഇതിൻ്റെ പൂക്കൾക്കുള്ളത്. പിങ്ക്, വെള്ളനിറത്തിൽ ഇടകലർന്ന മനോഹരമായ പൂക്കൾ വണ്ടുകളേയും മറ്റും ആകർഷിക്കാൻ പോന്നതാണ്. വളരെ കരുത്തുള്ള വള്ളികളാണ് ഇവയ്ക്കുള്ളത്.
/indian-express-malayalam/media/media_files/2025/03/06/creeping-wine-plant-for-gardening-4-100999.jpg)
മോർണിംഗ് ഗ്ലോറി
മുന്തിരിയുടേതിന് സമാനമായ വള്ളികളാണ് ഇതിനുള്ളത്. രാവിലെ വിടർന്ന് വൈകിട്ട് വാടുന്ന കട്ടി കുറഞ്ഞ വയലറ്റ് പൂക്കളാണ് ഇതിനുള്ളത്.
/indian-express-malayalam/media/media_files/2025/02/19/bougainvillea-464382.jpg)
ബൊഗെയ്ൻവില്ല
പല നിറങ്ങളിൽ പൂത്തു തളിർത്തു നിൽക്കുന്ന ബൊഗെയ്ൻവില്ല പൂക്കളാണ് ഇപ്പോൾ എല്ലായിടത്തെയും നിറപ്പകിട്ടേറിയ കാഴ്ച. കടലാസ് പൂവ് എന്നും ഇത് അറിയപ്പെടുന്നു. ഇതിൻ്റെ വളർച്ചയെ സഹായിക്കുന്ന പ്രധാന ഘടകം സൂര്യപ്രകാശമാണ്. അധികം പരിചരണം ആവശ്യമില്ലെങ്കിലും പ്രൂൺ ചെയ്തു നിർത്തുന്നത് ഇതിൻ്റെ ഭംഗി വർധിപ്പിക്കും. | ചിത്രങ്ങൾ: പെക്സൽസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us