ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി വിവാഹത്തെ കാണുന്നവരായിരിക്കും ഭൂരിഭാഗവും. അതുകൊണ്ടു തന്നെ വിവാഹത്തിന് വ്യത്യസ്തമായി അണിഞ്ഞൊരുങ്ങുക എന്നതും പ്രധാനമായിരിക്കും. എന്നാല്‍ വിവാഹത്തിന് വ്യത്യസ്തയായി വസ്ത്രം ധരിച്ച് ഒടുവില്‍ പുലിവാല് പിടിച്ച ചില കഥകളുമുണ്ട്. അത്തരത്തിലൊന്നാണ് കൊളംബിയയില്‍ നടന്നിരിക്കുന്നത്. വധുവിനെതിരെ അന്വേഷണം നടക്കുകയാണ്.

3.2 കിലോമീറ്റര്‍ നീളമുള്ള സാരി അണിഞ്ഞെത്തിയാണ് വധു വ്യത്യസ്തയാകാന്‍ ശ്രമിച്ചത്. ഇതിലെന്താണ് തെറ്റ് എന്നല്ലേ. സാരിക്ക് നീളം കൂടിയത് കൊണ്ട് തന്നെ. 250 സ്‌കൂള്‍ കുട്ടികളെയാണ് സാരിയുടെ മുന്താണി പിടിക്കാന്‍ നിയോഗിച്ചത്.

കാന്റി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. 100 കുട്ടികളെ വധുവിന്റെ ഫ്ളവര്‍ ഗേള്‍സായും നിയോഗിച്ചു. മെയിൻ റോഡിലൂടെയായിരുന്നു വധു വിവാഹ വേദിയിലേക്കെത്തിയത്.

കിലോമീറ്ററുകള്‍ നീളമുള്ള സാരിയുടെ മുന്താണിയും പിടിച്ച് കുട്ടികള്‍ പൊരിവെയിലത്ത് റോഡിലൂടെ നടന്നു. മാത്രമല്ല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് കുട്ടികളെ വിവാഹചടങ്ങുകളില്‍ പങ്കെടുപ്പിച്ചത്. സംഭവം വിവാദമായതോടെ ദേശീയ ശിശു സംരക്ഷണ സമിതി അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ