മനുഷ്യനോളം വലിപ്പമുളള കാബേജ് വിളയിച്ച് ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുകയാണ് ഓസ്ട്രേലിയൻ ദമ്പതികൾ. റോസ്മേരി ഡും നോർവുഭർത്താവ് സീൻ കാഡ്മാനും ചേർന്നാണ് ടാസ്മാനിയയിലെ തങ്ങളുടെ ഗസ്റ്റ് ഹൗസിൽ കൂറ്റൻ കാബേജ് വിളയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് കാബേജ് തൈ നട്ടത്. ഒൻപതു മാസത്തെ പരിചരണത്തിനുശേഷമാണ് കൂറ്റൻ കാബേജ് ഉണ്ടായത്.

എല്ലാ വർഷവും കാബേജ് ചെടി വളർത്താറുണ്ടെന്നും പക്ഷേ ഇപ്പോഴുണ്ടായ കൂറ്റൻ കാബേജ് സ്പെഷ്യലാണെന്നും നോർവുഡ് പറഞ്ഞു. ഒരിക്കലും ഇത്രയും വലിപ്പത്തിലുളള കാബേജ് ഉണ്ടായിട്ടില്ല. കാലാവസ്ഥ അനുകൂലമായതാണ് ഇതിനു കാരണം, നോർവുഡ് സിഎൻഎന്നിനോട് പറഞ്ഞു. രണ്ടാഴ്ചയോളം ഭക്ഷണത്തിന് ഈ കാബേജ് മതിയാകുമെന്നും ദമ്പതികൾ പറഞ്ഞു.

കാബേജ് കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാവുന്നതാണ്. വിറ്റാമിനുകൾ നിറഞ്ഞതാണ് കാബേജ്. വിറ്റാമിൻ എ, ബി1, ബി2, സി എന്നിവ കാബേജിൽ അടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook