നീണ്ടതും ഇടതൂർന്നതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. മാറിവരുന്ന കാലാവസ്ഥ, വർധിച്ചുവരുന്ന മലിനീകരണം, ക്രമരഹിതമായ ജീവിതശൈലി എന്നിവ മൂലം മുടി കൊഴിയുന്നത് സർവ്വസാധാരണമായിരിക്കുന്നു. ഇതിന് പരിഹാരമായി വിലയേറിയ ഷാംപൂവും കണ്ടീഷണറും പലരും ഉപയോഗിക്കുന്നു. പക്ഷേ, അപ്പോഴും മുടി കൊഴിച്ചിൽ മാറ്റമില്ലാതെ തുടരുന്നു.
മുടിയുടെ ഗുണനിലവാരവും വളർച്ചയും, ഭക്ഷണക്രമത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതിനാൽ, മുടി പ്രശ്നങ്ങൾക്കുള്ള പരിഹാരവും ലളിതമാണ്. അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ മൂന്ന് ചേരുവകൾ കൊണ്ട് മുടി കൂടുതൽ നീളമുള്ളതും ശക്തവുമാക്കാൻ കഴിയുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറഞ്ഞു. “ഞാൻ ആഴ്ചയിൽ കുറഞ്ഞത് 4-5 തവണ ഇവ ഉപയോഗിക്കുന്നു. ശരിയായ ഫലം ലഭിച്ചു,” അവർ പറഞ്ഞു.
മുടിയെ ശക്തവും കട്ടിയുള്ളതും ആക്കാൻ സഹായിക്കുന്ന അടുക്കളയിൽ ലഭ്യമായ മൂന്ന് ചേരുവകൾ.
നെല്ലിക്ക
എളുപ്പത്തിൽ ലഭ്യമായ ഒന്നാണിത്, വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. കൊളാജനാണ് മുടി കട്ടിയുള്ളതും നീളമുള്ളതും ആകാൻ സഹായിക്കുന്നത്. മുടിയുടെ വളർച്ച പ്രായം, ജെനറ്റിക്സ്, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഓരോ വർഷവും ഏകദേശം ആറ് ഇഞ്ച് വരെ മുടി വളരുന്നു. “പ്രായത്തിലും ജനറ്റിക്കിലും മാറ്റം വരുത്താൻ കഴിയില്ല, പക്ഷേ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ കഴിയും,” ന്യൂട്രീഷ്യണലിസ്റ്റ് പറഞ്ഞു.
ചെറുചന വിത്തുകൾ അഥവാ ഫ്ളാക്സ് സീഡ്
ഏകദേശം രണ്ട് ടേബിൾസ്പൂൺ ചെറുചന വിത്തുകളിലൂടെ 6,400 മില്ലിഗ്രാം ഒമേഗ ത്രീ ലഭിക്കുന്നു. ഒമേഗ ത്രീ മുടിയുടെ വളർച്ച കൂട്ടുമെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്.
കറിവേപ്പില
“എല്ലാ ദിവസവും ച്ചക്കറി ജ്യൂസിൽ ഏകദേശം 10-15 കറിവേപ്പിലകൾ ഇടുന്നു,” മഖിജ പറഞ്ഞു. ഇവയിൽ ബീറ്റ കരോട്ടിനും വിറ്റാമിൻ ഇയും ഉണ്ട്, ഇത് മുടിയെ ശക്തവും തിളക്കമുള്ളതുമാക്കുന്നു. മുടി നരക്കുന്നത് മന്ദഗതിയിലാക്കാനുള്ള ഒരു വലിയ കലവറ കൂടിയാണിത്. “എല്ലാ ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, മുടി നിങ്ങൾ ആഗ്രഹിക്കുന്ന നീളത്തിൽ വളരാൻ ഇവ സഹായിക്കും,” അവർ പറഞ്ഞു.
Read More: ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും