ചർമ്മം തിളങ്ങാൻ റെഡ്, ഗ്രീൻ ജ്യൂസുകൾ

ചർമ്മത്തെ ഉളളിൽനിന്ന് തിളങ്ങാൻ സഹായിക്കുകയും ചെയ്യുന്ന ചില ടിപ്സുകൾ

skin, beauty tips, ie malayalam

ചർമ്മം തിളങ്ങാൻ വിലയേറിയ സൗന്ദര്യവർധക വസ്തുക്കളുടെ ആവശ്യമില്ല. അതിനായ് ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ചർമ്മത്തെ ഉളളിൽനിന്ന് തിളങ്ങാൻ സഹായിക്കുകയും ചെയ്യുന്ന ചില ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പൈലേറ്റ്സ് പരിശീലക യാസ്മിൻ കറാച്ചിവാല.

നല്ല ചർമ്മത്തിനായ് തനിക്ക് ഇഷ്ടപ്പെട്ടതും ഫലം നൽകുന്നതുമായ രണ്ടു ജ്യൂസുകളുടെ പാചക കുറിപ്പാണ് അവർ പങ്കുവച്ചത്.

റെഡ് ജ്യൂസ്

  • ആപ്പിൾ
  • ബീട്രൂട്ട്
  • കാരറ്റ്
  • സെലറി

ഇവയെല്ലാം ചേർത്ത് ജ്യൂസ് രൂപത്തിൽ അടിച്ചെടുക്കുക

ഗ്രീൻ ജ്യൂസ്

  • മല്ലിയില
  • പുതിന
  • ചെറുനാരങ്ങ

ഇവയെല്ലാം ചേർത്ത് ജ്യൂസ് രൂപത്തിൽ അടിച്ചെടുക്കുക

കഴിക്കേണ്ട വിധം

ഒന്നിടവിട്ട ദിവസങ്ങളിൽ ഇവ കഴിക്കാൻ ശ്രമിക്കുക. രണ്ടും ഒരേ ദിവസം കഴിച്ചാൽ വേഗത്തിൽ ഫലം ലഭിക്കും. രാവിലെ റെഡ് ജ്യൂസും വൈകുന്നേരം ഗ്രീൻ ജ്യൂസുമാണ് താൻ കഴിക്കാൻ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു. ഇതു കൂടാതെ നല്ല ഫലം നൽകുന്ന ചില മുഖ വ്യായാമങ്ങളും അവർ നിർദേശിച്ചിട്ടുണ്ട്.

Read More: തിളങ്ങുന്ന ചർമ്മത്തിനായ് 5 സിംപിൾ ടിപ്സ്

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Count on these simple tips for clear glowing skin

Next Story
കൗമാരക്കാലത്തെ മുഖക്കുരുവിന്റെ 7 കാരണങ്ങൾacne, beauty tips, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com