Latest News

മുടി കൊഴിച്ചിലിന് താരൻ കാരണമാകുമോ?

മുടി കൊഴിച്ചിലുളളവർ കൂടുതൽ മുടി കൊഴിയുമെന്ന് പേടിച്ചിട്ട് മുടി കഴുകാറില്ല. ഇത് താരൻ കൂടാനേ ഇടയാക്കൂ

hair, hair loss, ie malayalam

മുടികൊഴിച്ചിൽ ഏതു പ്രായത്തിലുളളവരിലും ഇന്നു സർവ സാധാരണമാണ്. മുടി കൊഴിയുന്നതിനും നരയ്ക്കുന്നതിനും സ്ട്രെസ് ഒരു കാരണമാണ്. അതുപോലെ താരനും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ടെന്ന് പലരും വിശ്വസിക്കുന്നു. തലയോട്ടിയിൽ നിന്ന് ചർമ്മത്തിന്റെ അടരുകൾ വീഴുന്ന ഒരു അവസ്ഥയാണ് താരനെന്നും സാധാരണയായി മുടി കൊഴിച്ചിലുമായി ഇതിനു ബന്ധമില്ലെന്നും ഡൽഹി ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റ് ഡോ. ജ്യോതി ഗുപ്ത പറഞ്ഞു.

താരൻ കൂടിയാൽ തലയോട്ടിയിൽ ചുവപ്പും ചൊറിച്ചിലും ഉണ്ടാkgന്നു. ചൊറിച്ചിലൂടെ രോമകൂപങ്ങളിൽ പരുക്കേൽക്കുകയും ചെയ്യും. ചിലപ്പോൾ താരൻ സോറിയാസിസ്, ഫംഗസ് അണുബാധ, ബയോട്ടിൻ കുറവ് എന്നിവ മൂലമാകാം, ഇവ കൂടുതൽ മുടി കൊഴിച്ചിലിന് കാരണമാകും. കൂടുതലും, ഈ മുടി കൊഴിച്ചിൽ താൽക്കാലികമാണ്.

Read More: മുടി വളർച്ചയ്ക്കും തിളക്കത്തിനും ചുവന്ന ഉളളി നല്ലതാണോ?

മുടി കൊഴിച്ചിലുളളവർ കൂടുതൽ മുടി കൊഴിയുമെന്ന് പേടിച്ചിട്ട് മുടി കഴുകാറില്ല. ഇത് താരൻ കൂടാനേ ഇടയാക്കൂ. അതുപോലെ മിനോക്സിഡൈൽ പോലുള്ള ചില മരുന്നുകളുടെ ഉപയോഗം താരനു കാരണമാകും.

”അതിനാൽ ചെറിയ താരൻ മുടി കൊഴിച്ചിലിന് കാരണമാകില്ല. പക്ഷേ ഇത് മറ്റേതെങ്കിലും ചർമ്മ പ്രശ്നവുമായി ബന്ധപ്പെട്ടതാണെങ്കിലോ താരൻ കൂടുതലാണെങ്കിലോ ശരിയായ ചികിത്സ ആവശ്യമാണ്. കൂടാതെ, നിങ്ങൾ ഒരു ഹെയർ ട്രാൻസ്‌പ്ലാന്റിനായി പോകാൻ പദ്ധതിയിടുകയാണെങ്കിൽ, താരൻ നിയന്ത്രിക്കേണ്ടത് നിർബന്ധമാണ്, കാരണം താരൻ മൂലം ട്രാൻസ്‌പ്ലാന്റ് ഫലങ്ങൾ കിട്ടില്ല,” ഡോ. ഗുപ്ത പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Could dandruff be the reason for your hair loss517602

Next Story
അമ്മയുടെ ദീർഘായുസ്സിന് അമ്മയോടൊത്ത് കൂടുതൽ സമയം ചെലവിടാംgrandparents, parents, relationship
The moderation of comments is automated and not cleared manually by malayalam.indianexpress.com