scorecardresearch

കോപ്പര്‍ ഗ്ലാസില്‍ വെളളം കുടിക്കുന്നത് നല്ലതോ?

പ്ലാസ്റ്റിക്കിനുപകരം കോപ്പര്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പറയുകയാണ് ഡോ.വൈശാലി.

കോപ്പര്‍ ഗ്ലാസില്‍ വെളളം കുടിക്കുന്നത് നല്ലതോ?

ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനായി ധാരാളം വെളളം കുടിക്കുന്നവരാകും നമ്മളില്‍ പലരും. ഇവ ശേഖരിക്കുന്നതും കുടിക്കുന്നതും പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിച്ചുമായിരിക്കും. എന്നാല്‍ ഈ ശീലം ഇന്നുകൊണ്ട് നിര്‍ത്തി, പകരം കോപ്പര്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പറയുകയാണ് ഡോ.വൈശാലി.

കാലങ്ങളായി നമ്മുടെ വീടുകളിലും ചെമ്പു പാത്രങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. രാത്രി സമയത്ത് ഇവയില്‍ ശേഖരിച്ചുവയ്ക്കുന്ന വെളളം അതിരാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇങ്ങനെയുളള വെളളം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണെന്നാണ് വൈശാലി പറയുന്നത്.

കോപ്പര്‍ പാത്രങ്ങളുടെ ഗുണങ്ങള്‍:

  • ദഹന സംബന്ധമായ രോഗങ്ങളില്‍ നിന്നു രക്ഷ നേടാന്‍ സഹായിക്കുന്നു.
  • ചര്‍മ്മ രോഗങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ഒരുപരിധി വരെ ചെമ്പു പാത്രങ്ങളില്‍ ശേഖരിച്ച വെളളം കുടിക്കുന്നതിലൂടെ സാധിക്കും.
  • ശരീരഭാരം കുറയ്ക്കാനും, പ്രതിരോധ ശേഷി നേടാനും സഹായിക്കുന്നു.

കോപ്പറില്‍ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയല്‍ സ്വഭാവമാണ് ഈ ഗുണങ്ങളെല്ലാം നല്‍കുന്നത്. എന്നാല്‍ ദിവസം മുഴുവനും ഇങ്ങനെയുളള വെളളം കുടിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും, അതിനാല്‍ രാവിലെ മാത്രം കോപ്പര്‍ പാത്രങ്ങളിലുളള വെളളം കുടിക്കുക.

ഇത്തരം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുമുണ്ട്. ഇതിനുളള പരിഹാരവും ഡോ വൈശാലി പറയുന്നുണ്ട്. നാരങ്ങയുടെ ഒരു പാതിയില്‍ ഉപ്പു ചേര്‍ത്ത് കോപ്പര്‍ പാത്രത്തില്‍ നന്നായി ഉരക്കുക. ഇത് 5 മിനിറ്റുകള്‍ക്കു ശേഷം കഴുകികളയാവുന്നതാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Copper vessel everything you need to know

Best of Express