scorecardresearch
Latest News

പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനസ്സിന് ഉന്മേഷം പകരുമെന്ന് പഠനം

ദിവസവും 5 മിനിറ്റെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുന്നത് മനുഷ്യരെ ഉന്മേഷരാക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്

പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനസ്സിന് ഉന്മേഷം പകരുമെന്ന് പഠനം

പ്രകൃതിയുമായി ഇഴചേർന്നുള്ള ജീവിതം മനസ്സിന് ഉന്മേഷവും ഉല്ലാസവും പകരുന്നതാണ്. ഇക്കാര്യം പഠനത്തിലും തെളിഞ്ഞിരിക്കുന്നു. ദിവസവും അഞ്ചു മിനിറ്റെങ്കിലും പുറത്ത് ഇഷ്ടമുള്ള സ്ഥലത്ത് ചെലവഴിക്കുന്നത് ഒരാളുടെ മാനസിക സന്തോഷത്തെ കൂട്ടുമെന്ന് ദി ജേർണൽ ഓഫ് പോസിറ്റീവ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനത്തിൽ പറയുന്നു. മാനസിക ആരോഗ്യത്തിന് ഇതേറെ ഗുണം ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സഹായത്തോടെ രണ്ടു പഠനങ്ങളാണ് നടത്തിയത്. ദിവസവും 5 മിനിറ്റെങ്കിലും പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കുന്നത് മനുഷ്യരെ ഉന്മേഷവാന്മാരാക്കുമെെന്നാണ് ആദ്യത്തെ പഠനത്തിൽ കണ്ടെത്തിയത്.

എത്ര സമയം പുറത്ത് ചെലവഴിക്കുന്നതിനെ ആശ്രയിച്ച് മനുഷ്യന്റെ മനോഭാവത്തിലും മാറ്റം വരുന്നതായി രണ്ടാമത്തെ പഠനത്തിൽ കണ്ടെത്തി. ദീർഘ സമയം പുറത്ത് ചെലവഴിക്കുന്നത് മാനസിക സന്തോഷം കൂട്ടുന്നതായും വ്യക്തമായി. പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ സമയം ചെലവിടുന്നത് മാനസിക ആരോഗ്യത്തെ കൂട്ടി സന്തോഷമുള്ള വ്യക്തിയായി ഒരാളെ മാറ്റുമെന്ന് ടൈംമിന്റെ റിപ്പോർട്ടിൽ പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Contact with nature can improve your mood study

Best of Express