മോശം ജീവിതശൈലിയും ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതും ശരീര ഭാരം കൂട്ടുക മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ദിവസം മുഴുവൻ നിങ്ങൾ കഴിക്കുന്നത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതായി ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിട്ടൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതിയിട്ടുണ്ട്. കൃത്യമായ തിരഞ്ഞെടുപ്പുകളില്ലാതെ ഇഷ്ടമുള്ളതെന്തും കഴിക്കുന്നത് ചിലപ്പോൾ മുഖക്കുരുവിന് ഇടയാക്കുമെന്ന് അവർ പറഞ്ഞു.
ഹോർമോൺ അസന്തുലിതാവസ്ഥയും തെറ്റായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗവും മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തതുകൊണ്ടും അവയുണ്ടാകാം. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഡോ.ഗീതിക മിട്ടൽ നിങ്ങളെ സഹായിക്കും. ഈ ഭക്ഷണങ്ങൾ മുഖക്കുരു അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ പറയുന്നു.
തണ്ണിമത്തൻ: ഈ പഴത്തിൽ “വിറ്റാമിൻ സിയും നൈട്രിക് ആസിഡും” കൂടുതലായതിനാൽ, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ആന്റിഓക്സിഡന്റുകൾ വളരെ പ്രയോജനകരമാണെന്ന് ഇപ്പോൾ നമുക്കെല്ലാവർക്കും അറിയാം. “ഗ്രീൻ ടീയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ഗ്രീൻ ടീയെ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി പാനീയവുമാക്കുന്നു. മുഖക്കുരു ചികിത്സിക്കുന്നതിനുള്ള മികച്ച ടോണറായും ഉപയോഗിക്കാം.”
നട്സ്: ബദാം, നിലക്കടല തുടങ്ങിയ നട്സുകളിൽ വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളെ കേടുപാടുകളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.
തക്കാളി: വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പുഷ്ടമായതിനാൽ അവയുടെ അസിഡിറ്റി ഗുണങ്ങളോടൊപ്പം മുഖക്കുരു വരുന്നത് തടയാൻ തക്കാളി സഹായിക്കും.
കാരറ്റ്: വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ ഉള്ളടക്കം ചർമ്മത്തിലെ എണ്ണ ഉൽപാദനം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും പാടുകൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഇലക്കറികൾ: പച്ച ഇലക്കറികൾ ആരോഗ്യകരമായ ചർമ്മം നൽകുന്നു. ചർമ്മാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആന്റി ഓക്സിഡന്റായ വിറ്റാമിൻ എ കാലെ പോലെയുള്ള ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഡെർമറ്റോളജിസ്റ്റ് ഡോ.ജയ്ശ്രീ ശരദിന്റെ അഭിപ്രായത്തിൽ, കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബർ ഉള്ളടക്കവുമുള്ള ഭക്ഷണങ്ങളായ മുളപ്പിച്ച പയർവർഗങ്ങൾ, ബീൻസ്, പയർ, കോളിഫ്ലവർ, ബ്രൊക്കോളി, തക്കാളി, സ്പിനച്, ബദാം, വാൽനട്ട്, ഒലിവ് ഓയിൽ, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ, കൂടാതെ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഫാറ്റി ഫിഷ്, സാൽമൺ പോലുള്ളവ മുഖക്കുരു ഉള്ളവർക്ക് മികച്ച ഭക്ഷണ ഓപ്ഷനുകളാണ്.