ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പല കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം എന്നിവ സമഗ്രമായി വീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ വൈകാരികവും സാമ്പത്തികവുമായ ക്ഷേമവും ഉള്‍പ്പെടുന്നുതായി ഒരു പഠനം പറയുന്നു.

ഇന്ത്യയിലെ 80 ശതമാനത്തിലധികം കമ്പനികളും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലോ സാഹചര്യങ്ങള്‍, ഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പോഷകാഹാരം, ജീവനക്കാരുടെ മെന്റല്‍ സ്‌ട്രെസ്സ്, മാനസികാരോഗ്യം എന്നിവയില്‍ പുരോഗതി ഉണ്ടാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടതായി വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ന്റെ ‘ഇന്ത്യ ഹെല്‍ത്ത് ആന്‍ഡ് വെല്‍ ബീയിങ് സ്റ്റഡി 2018’ എന്ന പഠനത്തില്‍ പറയുന്നു.

ജീവനക്കാരുടെ സാമ്പത്തിക ക്ഷേമത്തിനായി 2018ല്‍ 61 ശതമാനം കമ്പനികളും കുറഞ്ഞത് ഒരു പ്രവര്‍ത്തനമെങ്കിലും മുന്നോട്ട് വച്ചിട്ടുണ്ട്, എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം കമ്പനികള്‍ക്കും ഇപ്പോളും ആരോഗ്യം, ക്ഷേമം എന്നിവയ്ക്കായി ഔദ്യോഗികമായി രൂപപ്പെടുത്തിയെടുത്തിട്ടുള്ള സ്ട്രാറ്റജികള്‍ ഇല്ല. 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആഗോള ഉപദേശക സമിതിയായ ബോക്കിങ് ആന്‍ഡ് സൊലൂഷ്യന്‍സ് കമ്പനിയാണ് പഠനം നടത്തിയത്. നൂറിലധികം കമ്പനികളും വിവിധ മേഖലകളിലുള്ള മുതിര്‍ന്ന ഹ്യൂമണ്‍ റിസോഴ്‌സ് ലീഡര്‍മാരും ഇതില്‍ പങ്കെടുത്തിട്ടുണ്ട്.

സര്‍വെയില്‍ പങ്കെടുത്ത 66 ശതമാനം തൊഴില്‍ ദാതാക്കളും ഇതിനകം തന്നെ മാനസികാരോഗ്യ സ്ട്രാറ്റജികള്‍ വികസിപ്പിച്ചെടുത്തവരോ അല്ലെങ്കില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ അതിനായി നടപടികള്‍ സ്വീകരിക്കുന്നവരോ ആണ്. പെരുമാറ്റ വൈകല്യമുള്ളവര്‍ക്ക് പിന്തുണ നല്‍കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവരാണ് 59 ശതമാനവും. നിലവില്‍ എട്ട് ശതമാനം മാത്രമേ ഇത് നല്‍കുന്നുള്ളൂ.

അതുപോലെ, 63 ശതമാനം സാമ്പത്തിക ക്ഷേമത്തിനായുള്ള സ്ട്രാറ്റജികള്‍ വികസിപ്പിച്ചെടുത്തവരോ അതിനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നവരോ ആണ്. 13 ശതമാനം കമ്പനികള്‍ വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ വിഷയം പരിഗണിക്കും.

കമ്പനികള്‍ നടത്തുന്ന ഇത്തരം പരിപാടികളിലേക്ക് തങ്ങളുടെ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനും അവരുമായി സമ്പര്‍ക്കം പുലര്‍ത്താനും പദ്ധതി ആവിഷ്‌കരിക്കുന്നവരും ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ