scorecardresearch

മഴക്കാലത്തെ ചർമ്മസംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് ചർമ്മം വിവിധ ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രജനന കേന്ദ്രമായി മാറുന്നു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നറിയാം

മഴക്കാലത്ത് ചർമ്മം വിവിധ ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രജനന കേന്ദ്രമായി മാറുന്നു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നറിയാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
acne|beauty tips|skincare

പ്രതീകാത്മക ചിത്രം

വ്യത്യസ്ത കാലാവസ്ഥകളെ ചർമ്മത്തെ ബാധിക്കുന്നതും പല രീതിയിലാണ്. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ അത് കൂടുതൽ ചർമ്മപ്രശ്നങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വേനൽക്കാലത്തുള്ള ചർമ്മസംരക്ഷണം അല്ല മഴക്കാലത്ത് പാലിക്കേണ്ടത്.

Advertisment

അതേപോലെ ഓരോ ചർമ്മവും മഴക്കാലത്തോട് വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്നതും കാലാവസ്ഥ മാറുന്നതിനനുസരിച്ച് അമിതമായ ഈർപ്പം ചർമ്മത്തെ ബാധിക്കാൻ തുടങ്ങുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

"അമിതമായ വിയർപ്പും മഴവെള്ളവും ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു" എന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ-സർജനുമായ ഡോ.റിങ്കി കപൂർ അഭിപ്രായപ്പെടുന്നു.

“ചർമ്മം വിവിധ ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രജനന കേന്ദ്രമായി മാറുമെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നിരുന്നാലും, മിക്ക ചർമ്മപ്രശ്നങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്ന ലളിതമായ പരിഹാരങ്ങളുണ്ട്," വിദഗ്ധ പറയുന്നു.

Advertisment

മുഖക്കുരു: ഈർപ്പത്തിന്റെ വർദ്ധനവ് നിങ്ങളുടെ ചർമ്മത്തെ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാക്കി മാറ്റുന്നു. മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കാം:

  • ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നത് തടയാൻ ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും ചർമ്മത്തെ എക്സ്ഫോലിയേറ്റ് ചെയ്യുക.
  • ഭാരം കുറഞ്ഞതോ ജെൽ അടിസ്ഥാനമാക്കിയുള്ളതോ ആയ ചർമ്മ മോയിസ്ചറൈസറിലേക്ക് മാറുക.
  • സാലിസിലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഫെയ്സ് വാഷിനായി ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം ഉപയോഗിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവാക്കുകയും സ്വാഭാവിക എണ്ണകളെ സംരക്ഷിക്കുകയും ചെയ്യും.
  • നിങ്ങളുടെ മേക്കപ്പ് ദിനചര്യ ലളിതമായി സൂക്ഷിക്കുക. അത് പൂർണമായും നീക്കാനും ഓർമ്മിക്കുക.
  • ചാർക്കോൾ മാസ്കുകൾ ചർമ്മത്തിലെ കൊഴുപ്പ് തടയുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
  • മുഖം അമിതമായി കഴുകരുത്. ദിവസം ഒന്നോ രണ്ടോ തവണ മുഖം കഴുകിയാൽ മതി.

അലർജി: മഴക്കാലത്ത് ചർമ്മ അലർജി സാധാരണമാണ്. അത് പ്രകോപിപ്പിക്കലും വീക്കം ഉണ്ടാക്കുന്നു. മലിനീകരണവും മഴവെള്ളവും അലർജിക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് എക്സിമയ്ക്ക് കാരണമാകുന്നു. അലർജിയെ അകറ്റി നിർത്താനുള്ള ചില ടിപ്പുകൾ ഇതാ:

  • ഫെയ്സ് വാഷ് ഉപയോഗിക്കുക
  • ഓട്‌സ്, കറ്റാർ വാഴ, ചന്ദനപ്പൊടി, കൊക്കോ ബട്ടർ, തുടങ്ങിയ ചർമ്മസൗഹൃദ ചേരുവകൾ ചർമ്മത്തെ സുഖപ്പെടുത്താൻ ഉപയോഗിക്കുക.
  • നിങ്ങളുടെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ആൽക്കഹോൾ, പാരബെൻ, സുഗന്ധം എന്നിവയില്ലാത്തതാണെന്ന് ഉറപ്പാക്കുക.

അത്ലറ്റ് ഫൂട്ട്/ വളം കടി : ഇത് വേദനാജനകമാണ്. ഫംഗസ് അണുബാധ പാദങ്ങളെയും നഖങ്ങളെയും ബാധിക്കുന്നു. ഇത് കുമിളകൾ, മഞ്ഞ കട്ടിയുള്ള പാടുകൾ, ചർമ്മത്തിൽ ചൊറിച്ചിൽ, കാൽവിരലുകളിൽ വിള്ളലുകൾ എന്നിവയ്ക്ക് കാരണമാകും. നിയന്ത്രിച്ചില്ലെങ്കിൽ, മഴക്കാലത്ത് രക്തസ്രാവവും വേദനയും അമിതമായി വരണ്ട ചർമ്മവും ഉണ്ടാക്കാം. ഇത് പകർച്ചവ്യാധിയാണ്, പക്ഷേ ഇനിപ്പറയുന്നവ ഉപയോഗിച്ച് എളുപ്പത്തിൽ നിയന്ത്രിക്കാനാകും:

  • മഴയിലുടെയും ചെളിവെള്ളത്തിലൂടെയും നടക്കുന്നത് ഒഴിവാക്കുക. പാദങ്ങൾക്ക് കാറ്റ് കിട്ടുന്ന തരത്തിലുള്ള ഷൂ ധരിക്കുക
  • നനഞ്ഞ ഷൂസോ സോക്സോ ധരിക്കരുത്.
  • നിങ്ങളുടെ പാദങ്ങൾ കഴിയുന്നത്ര വരണ്ടതാക്കുക.
  • പാദരക്ഷകൾ ധരിക്കുന്നതിന് മുമ്പ് ആന്റി ഫംഗൽ പവർ പൗഡർ ഉപയോഗിക്കുക.
  • പാദങ്ങളുടെ സംരക്ഷണത്തിന് വേപ്പും വെളിച്ചെണ്ണയും ഉപയോഗിക്കുക.

പിഗ്മെന്റേഷൻ: മൺസൂൺ കാലത്തെ ഒരു സാധാരണ പ്രശ്നമാണ് ഹൈപ്പർപിഗ്മെന്റേഷൻ. ഇത് ചർമ്മത്തിന്റെ ഒരു ഭാഗം കറുപ്പിക്കാൻ കാരണമാകുന്നു. ഇത് തീർത്തും നിരുപദ്രവകരമാണ്, പക്ഷേ മെലാനിൻ അമിതമായി ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്നു, ഇത് ചർമ്മത്തിന് മങ്ങിയതാക്കി തീർക്കുന്നു. പരിഹാരം ഇതാണ്:

  • സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക.
  • എല്ലാ ദിവസവും എസ്പിഎഫ് 40-ഉം അതിനുമുകളിലും ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.
  • പകൽ സമയത്ത് തൊപ്പികളും സൺഗ്ലാസുകളും ധരിക്കുക അല്ലെങ്കിൽ കുട കൂടെ കരുതുക.

മറ്റ് ഉപയോഗപ്രദമായ നുറുങ്ങുകൾ

മഴക്കാലത്തെ പല ചർമ്മപ്രശ്നങ്ങളും അകറ്റാൻ ഇനി പറയുന്നവ ചെയ്യുക

  • കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ കൈകളും കാലുകളും കഴുകുക. അവ വരണ്ടതും ഈർപ്പമുള്ളതുമായി സൂക്ഷിക്കുക.
  • അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • ടവലുകൾ, ഷീറ്റുകൾ മുതലായവ പങ്കിടുന്നത് ഒഴിവാക്കുക.
  • എല്ലാ ദിവസവും രാവിലെയും ഒരിക്കൽ ഉറങ്ങാൻ പോകുന്നതിനു മുമ്പും ക്ലെൻസിംഗ് ടോണിംഗും മോയ്സ്ചറൈസിംഗ് ദിനചര്യയും ഒഴിവാക്കരുത്.
Acne Monsoon Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: