ചർമ്മത്തിന്റെ തരം അനുസരിച്ച്, ചർമ്മസംരക്ഷണം വ്യത്യസ്തമാണ്. മേക്കപ്പിന്റെ കാര്യവും സമാനമാണ്. ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമായതിനാൽ അതിനനുസരിച്ചുള്ള മേക്കപ്പ് ആപ്ലിക്കേഷൻ ടെക്നിക്കുകളും ഉൽപ്പന്നങ്ങളും ഫോർമുലകളും ആവശ്യമാണ്. എണ്ണമയമുള്ളതോ വരണ്ടതോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന ചർമ്മമോ ആകട്ടെ, ശരിയായ മേക്കപ്പ് ധരിക്കുന്നത് മാറ്റങ്ങൾ ഉണ്ടാകും.
“ചർമ്മത്തിനു അനുയോജ്യമായ മേക്കപ്പ് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ മേക്കപ്പ് ഉൽപ്പന്നങ്ങളും ആപ്ലിക്കേഷൻ ടെക്നിക്കുകളും തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഗൈഡ് ഇതാ, ” പേഴ്‌ൽക്സ് സ്റ്റുഡിയോയിലെ പേഴ്സണൽ സ്റ്റൈലിംഗ് & ഇമേജ് കൺസൾട്ടൻസി സീനിയർ ലക്ചറർ ഇഷ യോഗി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
എണ്ണമയമുള്ള ചർമ്മം
നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമാണെങ്കിൽ സുഷിരങ്ങൾ അടഞ്ഞുപോകാത്ത, ഭാരം കുറഞ്ഞതും എണ്ണരഹിതവും നോൺ-കോമഡോജെനിക് ഉൽപ്പന്നങ്ങളും ഉപയോഗിക്കുക. ഏത് ഉൽപ്പന്നം ഉപയോഗിക്കുന്നതിനു മുൻപും മുഖം രണ്ടുതവണ വൃത്തിയാക്കാൻ മറക്കരുത്.
എണ്ണമയമുള്ള ചർമ്മത്തിൽ തുറന്ന സുഷിരങ്ങൾ കാണപ്പെടുന്നത് സാധാരണമാണ്. അതിനാൽ, ഈ തരത്തിലുള്ള ചർമ്മത്തിന് ഒരു പോർ-ബ്ലറിംഗ് പ്രൈമർ അനുയോജ്യമാണ്. കൂടാതെ, മാറ്റ് ഫിനിഷ് ഫൗണ്ടേഷനോ മാറ്റ് എഫക്റ്റുള്ള ഒരു ടിൻറഡ് മോയിസ്ചറൈസറും തിരഞ്ഞെടുക്കുക. അധിക എണ്ണമയം നിയന്ത്രിക്കാൻ ബ്ലോട്ടിംഗ് പേപ്പറുകൾ ഉപയോഗിക്കുക.
വരണ്ട ചർമ്മം
വരണ്ട ചർമ്മത്തിന്, ഡ്യൂ അല്ലെങ്കിൽ സാറ്റിൻ ഫിനിഷ് ഫൌണ്ടേഷനോ, ചർമ്മത്തിന് ഈർപ്പവും പോഷണവും നൽകുന്ന ഹൈഡ്രേറ്റിംഗ് ടിൻറഡ് മോയിസ്ചറൈസറോ തിരഞ്ഞെടുക്കുക. മാറ്റ് അല്ലെങ്കിൽ പൗഡർ ഫിനിഷ് എന്ന് ലേബൽ ചെയ്തിരിക്കുന്ന ഫൗണ്ടേഷനുകൾ ഒഴിവാക്കുക. കാരണം അവയ്ക്ക് മുഖം കൂടുതൽ ഡ്രൈ ആകും. ഉപയോഗിക്കുകയാണെങ്കിൽ പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഹൈഡ്രേറ്റിംഗ് ഫിക്സിംഗ് സ്പ്രേ ഉപയോഗിച്ച് മേക്കപ്പ് പൂർത്തിയാക്കുക.
കോമ്പിനേഷൻ ചർമ്മം
എണ്ണമയമുള്ള ടി-സോണും വരണ്ട കവിളും ഉള്ള കോമ്പിനേഷൻ സ്കിൻ ഉള്ളവരാണെങ്കിൽ ടി-സോണിനായി എണ്ണ രഹിതവും ഭാരം കുറഞ്ഞതുമായ ഉൽപ്പന്നങ്ങളും കവിളുകൾക്ക് ജലാംശം നൽകുന്ന ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുക. അതുപോലെ, ടി-സോണിന് മാറ്റ് ഫിനിഷ് ഫൗണ്ടേഷനും കവിൾത്തടങ്ങൾക്ക് ഒരു ജലാംശം നൽകുന്നവയും തിരഞ്ഞെടുക്കുക.
മേക്കപ്പ് ഉപയോഗിക്കുന്നതിന് മുൻപ് വെള്ളം അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചറൈസർ പുരട്ടുക. ട്രാൻസ്ലൂസന്റ് ഉപയോഗിക്കുന്നത് മേക്കപ്പ് ലൈറ്റ് ആയിരിക്കാൻ സഹായിക്കും. ചർമ്മം എണ്ണമയമുള്ളതും തിളക്കമുള്ളതുമായി കാണപ്പെടുകയാണെങ്കിൽ, ലെസ് ഹൈലൈറ്റർ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് വരണ്ട കവിളിന് ലിക്വിഡ് ഹൈലൈറ്റർ തിരഞ്ഞെടുക്കുക. മാറ്റ് സ്പ്രേ ഉപയോഗിച്ച് നിങ്ങളുടെ മേക്കപ്പ് പൂർത്തിയാക്കുക
സെൻസിറ്റീവ് ചർമ്മം
സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ, സുഗന്ധമില്ലാത്ത, ഹൈപ്പോഅലോർജെനിക്, നോൺ ഇറിറ്റേററിങ്ങും ആന്റി ഇൻഫ്ലമേറ്ററിയുമായിട്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഈ ഫോർമുലേഷനുകളിൽ സാധാരണയായി ഡൈകളും അഡിറ്റീവുകളും പോലുള്ള കഠിനമായ രാസവസ്തുക്കളോ പ്രകോപിപ്പിക്കുന്ന ഘടകങ്ങളോ അടങ്ങിയിട്ടില്ലാത്തതിനാൽ മിനറൽ അടിസ്ഥാനമാക്കിയുള്ള മേക്കപ്പ് തിരഞ്ഞെടുക്കുക.
മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മം
മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമാണോ? നിങ്ങളുടെ സുഷിരങ്ങൾ അടയാതെയും മുഖക്കുരു കൂടുതൽ വഷളാക്കുന്നത് ഒഴിവാക്കുന്നതിനും കോമഡോജെനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. മുഖക്കുരു ഇല്ലാത്തഭാഗത്തിന് ചുറ്റും അടരുകളുള്ള ചർമ്മമുണ്ടെങ്കിൽ, മൃദുവായ സ്‌ക്രബ് അല്ലെങ്കിൽ എക്‌സ്‌ഫോളിയേറ്ററിനൊപ്പം ഒരു ക്ലെൻസർ ഉപയോഗിക്കുക. സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് പോലെയുള്ള മുഖക്കുരുവിനെ ചെറുക്കുന്ന ചേരുവകളുള്ള കനംകുറഞ്ഞ ഫൌണ്ടേഷൻ അല്ലെങ്കിൽ ടിൻറഡ് മോയിസ്ചറൈസർ ഉപയോഗിക്കുക. സുഷിരങ്ങൾ അടഞ്ഞേക്കാവുന്ന കനത്ത, എണ്ണ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
അടയാളങ്ങളോ കറുത്ത പാടുകളോ മറയ്ക്കാൻ കളർ കറക്റ്റർ ഉപയോഗിക്കുക. ഒരിക്കലും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാൻ പാടില്ല. സുഷിരങ്ങളും മറ്റും ഉണ്ടാകാതിരിക്കാൻ ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മേക്കപ്പ് പൂർണമായും നീക്കം ചെയ്യുക. മേക്കപ്പ് ബ്രഷുകളും പതിവായി വൃത്തിയാക്കുക.