Chocolate Day 2020 Date: വാലന്റൈൻസ് ഡേ വീക്കിൽ ഓരോ ദിവസം കഴിയുന്തോറും പ്രണയിതാക്കൾ കാത്തിരിക്കുന്ന വാലന്റൈൻസ് ദിനം അടുക്കുകയാണ്. റോഡ് ഡേ, പ്രൊപ്പോസ് ഡേ കഴിഞ്ഞു. വാലന്റൈൻസ് ഡേ വീക്കിലെ മൂന്നാം ദിനമായ ഇന്ന് ചോക്ലേറ്റ് ഡേയാണ്. ഇഷ്ടമുളള ചോക്ലേറ്റുകൾ സമ്മാനിക്കാനുളള ദിനമാണിന്ന്.
Happy Rose Day 2020: ഇന്ന് റോസ് ഡേ; പ്രണയ പുഷ്‌പങ്ങൾ കൈമാറാം
നിങ്ങൾ ആരോടെങ്കിലും പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് നൽകാനുളള മികച്ചൊരു സമ്മാനമാണ് ചോക്ലേറ്റ്. വാലന്റൈൻസ് ഡേ പ്രണയിക്കുന്നവർക്ക് ഉളളതാണെങ്കിലും നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നവർക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ആഘോഷിക്കുകയും ചെയ്യാം. പെട്ടിനിറയെ ചോക്ലേറ്റ് നൽകുമ്പോൾ നിങ്ങൾ ഇഷ്ടപ്പെടുന്നവർക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരിക്കും.
Happy Propose Day 2020: പ്രൊപ്പോസ് ഡേ, പ്രണയം തുറന്നു പറയാൻ ഒരു ദിനം
ഈ ദിവസം ചോക്ലേറ്റ് നിറയെ കഴിക്കുന്നതുകൊണ്ട് ആരോഗ്യം മോശമാകുമെന്ന് പേടിക്കേണ്ട. ചോക്ലേറ്റ് കഴിക്കുന്നത് ചർമത്തിന് തിളക്കവും സമ്മർദം കുറയ്ക്കുകയും ചെയ്യുമെന്ന് കരുതുന്നു.
എല്ലാവർക്കും ഹാപ്പി ചോക്ലേറ്റ് ഡേ