Children’s Day 2021: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് രാജ്യമെങ്ങും ശിശുദിനമായി ആചരിക്കുന്നു. കുട്ടികളെ നെഹ്റുവിന് ഏറെ ഇഷ്ടമാണ്. കുട്ടികൾ നെഹ്റുവിനെ സ്നേഹത്തോടെ ചാച്ചാ നെഹ്റു എന്നു വിളിച്ചു. ശിശുദിനത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികളും പ്രസംഗമത്സരവുമെല്ലാം സംഘടിപ്പിക്കാറുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടി. 1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സകൾ തുടർന്നുവെങ്കിലും മേയിൽ രോഗനില വഷളായി. മേയ് 27 ന് രോഗം മൂര്‍ഛിച്ച് അദ്ദേഹം അന്തരിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്. രാജ്യാന്തര തലത്തിൽ നവംബർ 20 നാണ് ശിശുദിനം.
Children’s Day Speech for Kids: ശിശുദിനപ്രസംഗം സ്കൂളുകളിൽ
സ്കൂളുകളിൽ അവതരിപ്പിക്കാനുള്ള ശിശുദിന പ്രസംഗം തയ്യാറാക്കും മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മനോഹരമായൊരു പ്രസംഗം തയ്യാറാൻ നിങ്ങളെ സഹായിക്കും.
പ്രസംഗത്തിനുള്ള വിവരങ്ങള്‍ ശേഖരിക്കുക
ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുക.
പല ഭാഗങ്ങളാക്കി തിരിക്കുക
നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ ശേഖരിച്ച വിവരങ്ങളെ കൃത്യമായ രീതിയിൽ അടുക്കി വെയ്ക്കുക.
എഴുതി തുടങ്ങുക
പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ശിശുദിനത്തിന്റെ പ്രസക്തി, നെഹ്റു മുന്നോട്ട് വെച്ച ആശയങ്ങൾ, ജീവിതവീക്ഷണം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്താം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം ഒരുക്കുക.
കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷ
പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നെഹ്റുവിന്റെ പ്രശസ്തമായ വചനങ്ങൾ ചേര്‍ക്കാവുന്നതാണ്.