/indian-express-malayalam/media/media_files/2025/11/13/childrens-day-2025-wishes-fi-2025-11-13-09-55-24.jpg)
Children's Day 2025 Wishes: ശിശുദിനാശംസകൾ
Childrens Day 2025 Wishes, Images, Quotes: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് നാം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹവും വാത്സല്യവുമാണ് ഈ ദിനത്തിന് പിന്നിലെ പ്രധാന കാരണം. കുട്ടികളുടെ സ്വന്തം 'ചാച്ചാ നെഹ്‌റു' എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/13/childrens-day-2025-wishes-1-2025-11-13-09-56-39.jpg)
കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്നതാണ് ശിശുദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം. "ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നത്. കുട്ടികളെ എങ്ങനെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിൻ്റെ ഭാവി" എന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/13/childrens-day-2025-wishes-2-2025-11-13-09-57-58.jpg)
ഈ ദിവസം വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പാട്ടുകൾ, നൃത്തങ്ങൾ, മത്സരങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികൾ ഈ ദിനം ആഘോഷിക്കുന്നു. കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു.
Also Read: ജവഹർലാൽ നെഹ്റുവിന്റെ ചില അപൂർവ ചിത്രങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/11/13/childrens-day-2025-wishes-3-2025-11-13-09-58-11.jpg)
കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ ഒരു ലോകം വാഗ്ദാനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/13/childrens-day-2025-wishes-4-2025-11-13-09-58-27.jpg)
ഓരോ കുട്ടിക്കും നല്ല വിദ്യാഭ്യാസം ലഭിക്കാനും അവരുടെ കഴിവുകൾ വളർത്താനും സാധിക്കണം. നാളത്തെ നല്ല പൗരന്മാരായി അവരെ വാർത്തെടുക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/13/childrens-day-2025-wishes-5-2025-11-13-09-58-39.jpg)
ശിശുദിനം ഒരു ഓർമ്മപ്പെടുത്തലാണ്; നമ്മുടെ കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും അവരുടെ ഭാവിക്കായി പ്രവർത്തിക്കാനുമുള്ള ഓർമ്മപ്പെടുത്തൽ.
Read More: ശിശുദിനാശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us