പെൺകുട്ടികൾക്ക് വിവാഹ പ്രായമെത്തിയാൽ പിന്നെ അമ്മമാർക്ക് ആധിയാണ്. നല്ലൊരു വിവാഹം ശരിയായാൽ പിന്നെ പെട്ടെന്ന് ഒരു കുഞ്ഞ് ഉണ്ടായിക്കണ്ടാൽ മതിയെന്നാകും അവർക്ക്. പെൺകുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ മക്കളുണ്ടാകണമെന്ന് പണ്ടുളളവർ പറയും. പല കാരണങ്ങളും അതിനവർ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ പെൺകുട്ടികൾക്ക് ഒരു സന്തോഷ വാർത്ത. പ്രായക്കൂടുതലുളള അമ്മമാരുടെ കുട്ടികൾ കൂടുതൽ മിടുക്കരാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 35 വയസ്സു വരെ ഗർഭം നീണ്ടുപോയാലും പേടിക്കേണ്ടെന്നാണ് ഇവർ പറയുന്നത്. മറ്റ് കുട്ടികളെക്കാളും കഴിവും ബുദ്ധിയും കുറച്ചുകൂടി മുതിർന്ന അമ്മമാർക്കുണ്ടാകുന്ന കുട്ടികൾക്കാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്.

ഇന്റർനാഷണൽ ജേർണൽ ഓഫ് എപ്പിഡെമിയോളജിയിലാണ് പഠന ഫലം പുറത്തുവിട്ടിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരുടെ മക്കളെക്കാൾ 35 വയസ്സു വരെ പ്രായമായ അമ്മമാരുടെ മക്കളാണ് മികവ് തെളിയിക്കാൻ നടത്തിയ പരീക്ഷണത്തിൽ കൂടുതൽ നന്നായി പ്രവർത്തിച്ചത്.

മുൻ കാലങ്ങളിൽ ചെറിയ അമ്മമാരുടെ കുട്ടികളാണ് മിടുക്കരായി അറിയപ്പെട്ടിരുന്നതെങ്കിൽ ഇന്ന് ഇത് തിരിച്ചു പറയാൻ കാരണം എന്താണെന്നും ഗവേഷകർ കണ്ടെത്തി. സ്ത്രീകളുടെ ശാരീരിക-മാനസിക നിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. വിദ്യാഭ്യാസം കൂടുതലുളളവരായിരിക്കും ഇവരെന്നും ജോലി സംബന്ധമായി ഈ സമയമാകുമ്പോഴേക്ക് സ്ഥിരമാകുന്ന സമയമായിരിക്കും ഇത്. അതുകൂടാതെ ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടാാനുളള സാധ്യത ഇവർക്ക് കുറവാണെന്നും പറയുന്നു.

സ്ത്രീകളുടെ സ്വഭാവത്തിൽ പ്രായമേറും തോറും വരുന്ന മാറ്റങ്ങളാണ് കുട്ടികൾ മിടുക്കരാകാൻ കാരണമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ