ചർമ്മ കാൻസറിനുള്ള അപകടസാധ്യത വർധിപ്പിക്കുന്ന ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ പതിവായി പ്രയോഗിക്കുന്നത് അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, പലർക്കും, സൺസ്‌ക്രീൻ പുരട്ടുന്നത് ഒരു പേടിസ്വപ്‌നമാണ്. കാരണം ഇത് മറ്റ് ചർമ്മ പ്രശ്‌നങ്ങൾക്കൊപ്പം കുമിളകൾ, തിണർപ്പ്, ചുവപ്പ് എന്നിവയിലേക്കും നയിച്ചേക്കാം.
ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്കും സൺസ്‌ക്രീൻ അലർജിയുണ്ടാകാൻ സാധ്യതയുണ്ട്. “സൺസ്ക്രീൻ അലർജികൾ വളരെ സാധാരണമാണ്. എന്നാൽ നിങ്ങൾക്ക് അലർജിയുണ്ടോ എന്ന് എങ്ങനെ കണ്ടെത്തും?” സൺസ്‌ക്രീൻ പുരട്ടുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ ഗീതിക മിത്തൽ ഗുപ്ത പങ്കുവെയ്ക്കുന്നു.
സൺസ്ക്രീൻ അലർജിയുടെ ചില സാധാരണ ലക്ഷണങ്ങൾ:
- തടിപ്പ്
- പുഴു നിറഞ്ഞ കുമിളകൾ
- ചുവപ്പ്
- ചൊറിച്ചിൽ
സൺസ്‌ക്രീൻ അലർജിയെ എങ്ങനെ തടയാം?
സൺസ്‌ക്രീൻ അലർജി തടയുന്നതിന് ഡെർമറ്റോളജിസ്റ്റ് നിർദ്ദേശിക്കുന്ന ചില മാർഗങ്ങൾ
- ചർമ്മത്തിൽ സൺസ്‌ക്രീൻ എങ്ങനെ അനുഭവപ്പെടുന്നുവെന്ന് അറിയാൻ കുറഞ്ഞത് 8 മണിക്കൂറെങ്കിലും കൈയിൽ ഒരു പാച്ച് ടെസ്റ്റ് നടത്തുക.
- സുഗന്ധവും ഡൈ-ഫ്രീ സൺസ്‌ക്രീനുകളും തിരഞ്ഞെടുക്കുക. പിഎബിഎ, ബെൻസോഫിനോൺ 2, 3 എന്നിവ ഒഴിവാക്കുക.
- മിനറൽ സൺസ്‌ക്രീൻ മാത്രം ഉപയോഗിക്കുക.
- നിങ്ങളുടെ ചർമ്മത്തിന്റെ തരത്തെയും അലർജിയെയും അടിസ്ഥാനമാക്കി മികച്ച സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ ഡോക്ടറെ സമീപിക്കുക.
ഡിഐവൈ സൺസ്‌ക്രീനുകൾ ഉപയോഗിക്കരുതെന്ന് ഡോ ഗീതിക പറയുന്നു. കാരണം അവ ചർമ്മ സങ്കീർണതകൾക്കു കാരണമാകുകയും സൂര്യനിൽ നിന്നുള്ള സംരക്ഷണം കുറയ്ക്കുകയും ചെയ്യുന്നു.