ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെയധികം നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ്, യോഗയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അനുരാഗ് കശ്യപിനെ പോലുള്ള പ്രമുഖരെ പരിശീലിപ്പിക്കുന്ന രൂപാൽ സിദ്ധ് യോഗയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
തെറ്റിദ്ധാരണ: യോഗ സ്വയം പഠിക്കാം; ആർക്കും അത് പഠിപ്പിക്കാം
ഗുരുവിനു കീഴിലോ അല്ലെങ്കിൽ പ്രൊഫഷണലായി പഠിച്ച ഒരാളുടെ പരിശീലനത്തിലോ യോഗ പഠിക്കാം. അഭ്യസിച്ച യോഗാധ്യാപകർ അല്ലെങ്കിൽ പ്രൊഫഷണലുകൾക്ക് കീഴിൽ ഒരാൾ ആസനങ്ങൾ പരിശീലിക്കണം.
തെറ്റിദ്ധാരണ: യോഗ പരിശീലിക്കാൻ വഴങ്ങുന്ന ശരീരം വേണം
ഇത് കേവലം ആസനങ്ങളല്ല, യോഗയാണ്. ഒരാളെ ശാരീരികമായി മാത്രമല്ല മാനസികമായും വൈകാരികമായും ഫ്ലെക്സിബിൾ ആകാൻ യോഗ സഹായിക്കും.
തെറ്റിദ്ധാരണ: യോഗ യുവാക്കൾക്ക് മാത്രമുളളത്
യോഗ എല്ലാ പ്രായക്കാർക്കും പരിശീലിക്കാം. ‘പ്രമാണ’ അല്ലെങ്കിൽ ശരിയായ അറിവ് നേടുന്നതിന് പ്രായപരിധിയില്ല.