യോഗ ചെറുപ്പക്കാർക്ക് മാത്രമുളളതോ? ചില തെറ്റിദ്ധാരണകൾ

പരിശീലനം ആരംഭിക്കുന്നതിന് മുമ്പ്, യോഗയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്

yoga, health, ie malayalam
പ്രതീകാത്മക ചിത്രം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെയധികം നല്ലതാണെന്ന് വിദഗ്‌ധർ പറയുന്നു. എന്നാൽ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ്, യോഗയെക്കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അനുരാഗ് കശ്യപിനെ പോലുള്ള പ്രമുഖരെ പരിശീലിപ്പിക്കുന്ന രൂപാൽ സിദ്ധ് യോഗയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

തെറ്റിദ്ധാരണ: യോഗ സ്വയം പഠിക്കാം; ആർക്കും അത് പഠിപ്പിക്കാം

ഗുരുവിനു കീഴിലോ അല്ലെങ്കിൽ പ്രൊഫഷണലായി പഠിച്ച ഒരാളുടെ പരിശീലനത്തിലോ യോഗ പഠിക്കാം. അഭ്യസിച്ച യോഗാധ്യാപകർ അല്ലെങ്കിൽ പ്രൊഫഷണലുകൾക്ക് കീഴിൽ ഒരാൾ ആസനങ്ങൾ പരിശീലിക്കണം.

തെറ്റിദ്ധാരണ: യോഗ പരിശീലിക്കാൻ വഴങ്ങുന്ന ശരീരം വേണം

ഇത് കേവലം ആസനങ്ങളല്ല, യോഗയാണ്. ഒരാളെ ശാരീരികമായി മാത്രമല്ല മാനസികമായും വൈകാരികമായും ഫ്ലെക്സിബിൾ ആകാൻ യോഗ സഹായിക്കും.

തെറ്റിദ്ധാരണ: യോഗ യുവാക്കൾക്ക് മാത്രമുളളത്

യോഗ എല്ലാ പ്രായക്കാർക്കും പരിശീലിക്കാം. ‘പ്രമാണ’ അല്ലെങ്കിൽ ശരിയായ അറിവ് നേടുന്നതിന് പ്രായപരിധിയില്ല.

Read More: മുടിയുടെ വളർച്ചയും സംരക്ഷണവും; നാല് തെറ്റിധാരണകൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Celebrity trainer busts common myths about yoga

Next Story
മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X