scorecardresearch

Latest News

അവൾ ഇപ്പോഴും എത്ര സുന്ദരിയാണ്; ഉണ്ണിക്കൊപ്പമുളള കാവ്യ മാധവന്റെ ചിത്രങ്ങൾ വൈറൽ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യ മാധവനെ ഒരുക്കിയത്

kavya madhavan, dileep, ie malayalam

ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്തോഷ നിമിഷങ്ങളിൽ പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ദിലീപിനൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കാവ്യ മാധവന്റെ ഫൊട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യ മാധവനെ ഒരുക്കിയത്. കാവ്യ മാധവനൊപ്പമുളള ചിത്രങ്ങൾ ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

”ഒരു സ്പെഷല്‍ ചടങ്ങിനായി കാവ്യ മാധവനെ ഒരുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു. ഇപ്പോഴും അവളെത്ര സുന്ദരിയാണ്. മാലാഖയെപ്പോലെയുളള അവളുടെ ലുക്കും എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല. പഴയ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഏറ്റവും മികച്ചത് അവൾക്ക് ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ഇതായിരുന്നു ഉണ്ണി കുറിച്ചത്.

ദിലീപുമായുളള വിവാഹത്തിന് കാവ്യയെ ഒരുക്കിയതും ഉണ്ണിയായിരുന്നു. ഒരു ഫോട്ടോ ഷൂട്ടിനിടയിലായിരുന്നു കാവ്യ മാധവനെ ഉണ്ണി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Celebrity makeup artist unni shares kavya madhavan photos