/indian-express-malayalam/media/media_files/2025/03/01/cat-claw-creeper-plant-fi-326022.jpg)
Want a Natural Green Wall? Try Growing Cat’s Claw Creeper!
/indian-express-malayalam/media/media_files/2025/03/01/cat-claw-creeper-plant-581014.jpg)
കണിക്കൊന്ന പൂക്കളോട് മലയാളികൾക്ക് വല്ലാത്തൊരിഷ്ടമുണ്ട്. മഞ്ഞ പൂക്കളും പച്ച ഇലകളുമായി പൂത്തുനിൽക്കുന്ന കണിക്കൊന്ന കണ്ണിനേറെ ആനന്ദം തരുന്ന കാഴ്ചയാണ്. ദൂരക്കാഴ്ചയിൽ കണിക്കൊന്നയെ ഓർമിപ്പിക്കുന്ന കാറ്റ്സ് ക്ലോ വൈൻ ചെടികളും ഇപ്പോൾ മലയാളികളുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. കേരളത്തിലെ നഴ്സറികളിലെല്ലാം ഇന്നു ഈ ചെടികൾ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/03/01/cat-claw-creeper-plant-1-658503.jpg)
ബിഗ്നോണിയേസി സസ്യകുടുംബത്തിൽ നിന്നുള്ള ചെടിയാണ് കാറ്റ്സ് ക്ലോ. തെക്കേ -അമേരിക്ക, കരീബിയൻ കാടുകൾ എന്നിവിടങ്ങളാണ് ഈ ചെടിയുടെ സ്വദേശം. വർഷത്തിൽ രണ്ട് തവണയാണ് ഈ ചെടി പൂവിടുക. പൂ വിടർന്നാൽ ഏറെ ദിവസം ചെടിയിൽ നിലനിൽക്കുകയും ചെയ്യും. 100 രൂപ മുതൽ മുകളിലേക്കാണ് കാറ്റ്സ് ക്ലോ ചെടികളുടെ തൈയ്ക്ക് വില വരുന്നത്.
/indian-express-malayalam/media/media_files/2025/03/01/cat-claw-creeper-plant-3-271205.jpg)
പൂച്ചയുമായി എന്താണ് ഈ ചെടിയ്ക്ക് ബന്ധമല്ലേ? പൂച്ച നഖം പോലെയുള്ള ചെറു മുള്ളുകൾ ഉള്ളതിനാലാണ് ഇവയ്ക്ക് കാറ്റ്സ് ക്ലോ എന്ന പേര് വീണത്.
/indian-express-malayalam/media/media_files/2025/03/01/cat-claw-creeper-plant-2-477590.jpg)
ഒരൊറ്റ ചെടി മതി ഒരു പ്രദേശത്തെയാകമാനം മൂടാൻ എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. പെട്ടെന്ന് തന്നെ പടർന്നുകയറുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. അതിനാൽ തന്നെ, അൽപ്പം അപകടകാരിയായും ഈ ചെടിയെ കണക്കാക്കുന്നവരുണ്ട്.
/indian-express-malayalam/media/media_files/2025/03/01/cat-claw-creeper-plant-4-125610.jpg)
അതിനാൽ തന്നെ, കൃത്യമായി വെട്ടിയൊതുക്കാനും വല്ലാതെ കാടുപിടിക്കാത്ത രീതിയിൽ അവയെ മെയിന്റൈൻ ചെയ്യാനും ശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു പ്രദേശത്തിന്റെ ജൈവ സമ്പത്ത് തന്നെ പിടിച്ചടക്കും ഈ അധിനിവേശ സസ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.