റെഡ് കാർപെറ്റിൽ ഏവരുടെയും മനംകവർന്ന് ദീപിക പദുകോൺ. ലൈം ഗ്രീൻ നിറത്തിലുള്ള റഫിൾഡ് ഗൗൺ ധരിച്ചെത്തിയാണ് ദീപിക ഇത്തവണ ക്യാമറാകണ്ണുകളെ വിസ്മയിപ്പിച്ചത്. കാനിന്റെ റെഡ് കാർപ്പെറ്റിൽ എത്തിയ താരസുന്ദരിമാർക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചതും ദീപികയായിരുന്നു. ഇളം പച്ച നിറത്തിനൊപ്പമുള്ള ഗൗണിനൊപ്പം പിങ്ക് നിറത്തിലുള്ള ഹെഡ് ബാൻഡും ബോയും അണിഞ്ഞായിരുന്നു ദീപികയുടെ വരവ്.




പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബിറ്റിസ്റ്റ വാലിയാണ് ദീപികയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. എമിലി ലണ്ടന്റെ ഹെഡ് ബാൻഡും ബോയും ആയിരുന്നു ദീപിക അണിഞ്ഞത്.
ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് 72ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ ദീപിക പദുക്കോണിന്റെ ലുക്കിനായി കാത്തിരുന്നത്. ആ ആകാംക്ഷ വെറുതെയായില്ലെന്ന് പറയാവുന്ന രീതിയിലുള്ള അഞ്ച് ലുക്കുകളാണ് താരം ഇതിനകം പുറത്തുവിട്ടിരിക്കുന്നത്. അഞ്ചും ഒന്നിനൊന്ന് കിടിലം എന്നു മാത്രമേ പറയാനാവൂ.
ക്രീം കളര്‍, നീല, വെള്ള, കറുപ്പ്, പിസ്ത ഗ്രീന്‍ എന്നീ നിറങ്ങളാണ് ഇതുവരെ ദീപിക ഉപയോഗിച്ചിരിക്കുന്നത്. ഇത്തവണ റെഡ് കാര്‍പെറ്റില്‍ ദീപികയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ പീറ്റര്‍ ഡണ്ടസാണ്.
View this post on Instagram
മെറ്റ ഗാലയിലെ റെഡ് കാര്‍പ്പെറ്റിലും ദീപികയുടെ വസ്ത്രധാരണം ശ്രദ്ധേയമായിരുന്നു. പിങ്ക് നിറത്തിലുളള ഗൗണ്‍ അണിഞ്ഞാണ് ദീപിക എത്തിയത്. ബാര്‍ബി ഡോളിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദീപികയുടെ വേഷം. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിനു പിന്നില്‍.


Read more: ഇതൊരു ഡ്രസ്സല്ല, ആർട്ടാണ്: ദീപിക പദുകോൺ