ഈ വർഷത്തെ കാൻ ചലച്ചിത്രേത്സവം ഐശ്വര്യ റായ് ബച്ചന്റേതും കൂടിയായിരുന്നു. ഓരോ തവണയും വ്യത്യസ്‌തമായ വസ്‌ത്രധാരണത്തിലൂടെ ഐശ്വര്യ ആരാധകരുടെ മനം കവർന്നു. എന്നാൽ ഐശ്വര്യയോളം തന്നെ ഏവരും കൗതുകത്തോടെ നോക്കിയത് മകൾ ആരാധ്യയെയാണ്. അമ്മയെ പോലെ തന്നെ സുന്ദരിയാണ് കുഞ്ഞു ആരാധ്യയും. കാനിനെത്തിയവരുടെ മനം കവർന്നിരിക്കുകയാണ് ഈ അഞ്ച് വയസുകാരി.

എയർപോർട്ട് മുതൽ കാനിലേക്കുളള ഐശ്വര്യയുടെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നുണ്ടായിരുന്നു. അപ്പോൾ തൊട്ടേ ഏവരുടെയും ശ്രദ്ധയാകർഷിക്കുകാണ് കൊച്ചു സുന്ദരി ആരാധ്യ. കാണുന്നവരോടെല്ലാം കൈവീശിയും പുഞ്ചിരിച്ചും ആരാധ്യ എല്ലാവരുടെയും മനം കവർന്നു.

This beautiful moment #aishwaryarai photo @dayaruci #cannes2017

A post shared by Dayaruci (@dayaruci) on

#mothersanddaughters so that's where she gets it from! Like mother, like daughter.

A post shared by Abhishek Bachchan (@bachchan) on

പിങ്ക് നിറത്തിലുളള ഉടുപ്പമണിഞ്ഞ് ഹെയർബാൻഡും ധരിച്ചാണ് ഒരവസരത്തിൽ ആരാധ്യ അമ്മയ്‌ക്കൊപ്പമെത്തിയത്. കാനിൽ ഐശ്വര്യയും ആരാധ്യയും ഒന്നിച്ചുളള ചിത്രങ്ങളും വിഡിയോകളുമാണിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

A post shared by VOGUE India (@vogueindia) on

സൗന്ദര്യവർധക ഉൽപന്ന ബ്രാൻഡായ ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ കാനിലെത്തിയത്. 2002 തൊട്ട് കാൻ ഫിലിം ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ