ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവൽ ഐശ്വര്യയുടേത് കൂടിയാണ്. ഈ വർഷം റെഡ്കാർപെറ്റിൽ എത്തിയ ഐശ്വര്യയുടെ ഓരോ വസ്‌ത്ര ധാരണവും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കാനിന്റെ നാലാം ദിവസം റെഡ് കാർപെറ്റിനെ ചുവപ്പിച്ചാണ് ഐശ്വര്യയെത്തിയത്. കഥകളിലെ രാജകുമാരിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുളള ചുവന്ന ഗൗൺ അണിഞ്ഞാണ് ലോകസുന്ദരി ഏവരുടെയും ശ്രദ്ധയാകർഷിച്ചത്.

aishwarya rai bachchan,actressaishwarya rai bachchan,actress

aishwarya rai bachchan,actress

കടപ്പാട്:ട്വിറ്റർ

കഴിഞ്ഞ വർഷം പർപ്പിൾ ലിപ്‌സ്റ്റിക്കിന്റെ പേരിൽ ഏറെ പഴികേട്ട ഐശ്വര്യ പക്ഷേ ഇത്തവണ ഓരോ വസ്‌ത്രധാരണത്തിലും വിമർശകരുടെ വായടപ്പിക്കുകയായിരുന്നു. നാലാം ദിനത്തിൽ ആദ്യം ഐശ്വര്യയെ കണ്ടത് കറുപ്പ് നിറത്തിലുളള വസ്‌ത്രമണിഞ്ഞാണ്. അതും ശ്രദ്ധ നേടിയിരുന്നു.

ഡിസ്‌നി കഥകളിലെ രാജകുമാരിയ ഓർമ്മിപ്പിക്കുന്ന തരത്തിലുളള വസ്‌ത്രങ്ങൾ അണിഞ്ഞാണ് ഐശ്വര്യ മൂന്നാം ദിനം കാനിലെത്തിയിരുന്നത്. ഇളം നീല നിറത്തിലുളള ഗൗൺ ധരിച്ചാണ് ഐശ്വര്യ റെഡ് കാർപെറ്റിലെത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.

സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോറിയല്‍ പാരിസിനെയാണ് ഐശ്വര്യ കാനില്‍ പ്രതിനിധീകരിക്കുന്നത്. കാനിലെ ഐശ്വര്യയുടെ മറ്റു വസ്‌ത്രധാരണങ്ങളും ശ്രദ്ധേയമായിരുന്നു. പച്ച നിറത്തിലുളള ഗൗൺ ധരിച്ചും ഐശ്വര്യ കാനിന്റെ മനം കവർന്നിരുന്നു.

അതിന് ശേഷം ക്രീം നിറത്തിലുളള ഗൗൺ അണിഞ്ഞുളള ഐശ്വര്യയുടെ വസ്‌ത്രധാരണവും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

2002 തൊട്ട് കാൻ ഫിലിം ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. ഓരോ തവണത്തെയും ഐശ്വര്യയുടെ വസ്‌ത്രധാരണവും ഫാഷനും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ